ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ കൊടിയേറ്റില്‍നിന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും വിട്ടുനിന്നു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, February 7, 2019

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ കൊടിയേറ്റില്‍നിന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും വിട്ടുനിന്നു

കോട്ടയം: ഏറ്റുമാനൂർ മഹാദേവേക്ഷത്രത്തിലെ കൊടിയേറ്റ് ചടങ്ങിൽ തിരുവാതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളും പങ്കെടുത്തില്ല. ശബരിമല യുവതീപ്രവേശനവിഷയത്തിൽ സുപ്രീം കോടതിയിൽ ബുധനാഴ്ച നടന്ന വാദത്തിൽ സർക്കാർ അനുകൂല നിലപാടാണ് ദേവസ്വം ബോർഡ് സ്വീകരിച്ചിരുന്നത്.ഇതുമായി ബന്ധപ്പെട്ട് ഭക്തരുടെ പ്രതിഷേധം ഉണ്ടായേക്കാമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതേത്തുടർന്നാണ് ദേവസ്വം ബോർഡ് അധികൃതർ വിട്ടുനിന്നതെന്നാണ് സൂചന. തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലുള്ള പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ് ഏറ്റുമാനൂർ മഹാദേവക്ഷേത്രം. ഇവിടുത്തെ കൊടിയേറ്റിൽ ദേവസ്വം ബോർഡ് പ്രസിഡന്റോ അംഗങ്ങളോ സാധാരണയായി പങ്കെടുക്കാറുമുണ്ട്. ഇതനുസരിച്ചാണ് ഇത്തവണയും കാര്യങ്ങൾ തീരുമാനിച്ചത്. എന്നാൽ കൊടിയേറ്റിൽനിന്നും തുടർന്നു നടന്ന സാംസ്കാരികസമ്മേളനത്തിൽനിന്നും ബോർഡ് പ്രസിഡന്റും അംഗങ്ങളും വിട്ടുനിൽക്കുകയായിരുന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ, അംഗങ്ങളായ കെ പി ശങ്കർദാസ്, വിജയകുമാർ എന്നിവരായിരുന്നു കൊടിയേറ്റിനു ശേഷമുള്ള സാംസ്കാരിക പരിപാടിയിലെ വിശിഷ്ടാതിഥികൾ. content highlights:devaswom board president and members abstained from ettumanoor mahadeva temple kodiyett, a padmakumar, sabarimala women entry issue


from mathrubhumi.latestnews.rssfeed http://bit.ly/2ShrDbW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages