നിർബന്ധിത മതപരിവർത്തനം; തെളിവുകളില്ലാതെ എൻ.ഐ.എ. അന്വേഷണം അവസാനിപ്പിക്കുന്നു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, February 2, 2019

നിർബന്ധിത മതപരിവർത്തനം; തെളിവുകളില്ലാതെ എൻ.ഐ.എ. അന്വേഷണം അവസാനിപ്പിക്കുന്നു

കൊച്ചി: തെളിവുകൾ കണ്ടെത്താൻ കഴിയാത്തതിനാൽ നിർബന്ധിത മതപരിവർത്തനക്കേസിൽ എൻ.ഐ.എ. അന്വേഷണം അവസാനിപ്പിക്കുന്നു. പത്തനംതിട്ട സ്വദേശിയായ യുവതിയെ നിർബന്ധിച്ചു മതംമാറ്റി വിദേശത്തേക്കുകടത്തി ഭീകരസംഘടനയ്ക്കു വിൽക്കാൻ ശ്രമിച്ചെന്ന കേസിലെ അന്വേഷണമാണ് അവസാനിപ്പിച്ചത്. നിയമവിരുദ്ധ പ്രവർത്തന നിരോധന (യു.എ.പി.എ.) നിയമപ്രകാരമുള്ള വകുപ്പുകൾ ചുമത്താനുള്ള തെളിവ് കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് എൻ.ഐ.എ. പറയുന്നത്. ഈ സാഹചര്യത്തിൽ കേസ് പോലീസിനെ തിരികെയേൽപ്പിച്ചു. കേസ് ഡയറി അടക്കമുള്ള മുഴുവൻ രേഖകളും കൈമാറി. പത്തനംതിട്ട സ്വദേശിയുടെ പരാതിയിൽ വടക്കൻ പറവൂർ പോലീസാണു കേസ് ആദ്യം രജിസ്റ്റർ ചെയ്തത്. യുവതിയുടെ ഭർത്താവിനെതിരേയായിരുന്നു പരാതി. പിന്നീട് മൊഴികളിലെ ഗുരുതരമായ ആരോപണങ്ങളുടെ വെളിച്ചത്തിൽ അന്വേഷണം എൻ.ഐ.എ.ക്ക് കൈമാറി. സ്വകാര്യദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി ഭീഷണിപ്പെടുത്തിയായിരുന്നു മതം മാറ്റിയതെന്നായിരുന്നു പരാതി. പിന്നീട് വ്യാജരേഖകൾ സമർപ്പിച്ചു യാത്രാരേഖകളുണ്ടാക്കി വിദേശത്തേക്കു കടത്തിയെന്നും യുവതി ഭർത്താവിനെതിരേ ആരോപണമുന്നയിച്ചു. ആദ്യം കേസന്വേഷിച്ച പോലീസ് 11 പേരെ പ്രതിയാക്കിയിരുന്നു. ഇവരിൽ ഭർത്താവും ബന്ധുക്കളും അടക്കം നാലുപേരെ അറസ്റ്റുചെയ്തിരുന്നു. ഇവരെല്ലാം ജാമ്യത്തിലാണ്. യു.എ.പി.എ. ചുമത്താൻ പറ്റുന്ന തെളിവുകൾ ലഭിച്ചില്ലെങ്കിലും പരാതിക്കാരി ഉന്നയിക്കുന്ന പീഡനക്കുറ്റമടക്കമുള്ള വകുപ്പുകളിൽ പോലീസ് അന്വേഷണം തുടരുമെന്നാണ് സൂചന. Content nHighlights:NIA ends conversion cases in Kerala


from mathrubhumi.latestnews.rssfeed http://bit.ly/2G6j2Ca
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages