കുമ്മനത്തിന്റെ സ്ഥാനാർഥിത്വം: ബി.ജെ.പി. നേതൃത്വം അനുകൂലമല്ലെന്ന് സൂചന - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, February 28, 2019

കുമ്മനത്തിന്റെ സ്ഥാനാർഥിത്വം: ബി.ജെ.പി. നേതൃത്വം അനുകൂലമല്ലെന്ന് സൂചന

പാലക്കാട്: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ ബി.ജെ.പി. സ്ഥാനാർഥിയായി കുമ്മനം രാജശേഖരനുണ്ടാവില്ല എന്ന് സൂചന. ഇക്കാര്യമുന്നയിച്ച് കഴിഞ്ഞദിവസം കാണാനെത്തിയ ആർ.എസ്.എസ്. നേതാക്കളോട് ബി.ജെ.പി. ദേശീയ അധ്യക്ഷൻ ഉറപ്പൊന്നും നൽകിയില്ല. സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ തിരുവനന്തപുരത്ത് സ്ഥാനാർഥിയാവാനുള്ള സാധ്യതയേറി. തിരുവനന്തപുരത്ത് കുമ്മനത്തിനാണ് കൂടുതൽ വിജയസാധ്യത എന്നതുൾപ്പെടെ ആർ.എസ്.എസ്. സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ നേതാക്കാൾ അമിത് ഷായെ അറിയിച്ചിരുന്നു. മിസോറം ഗവർണറായ കുമ്മനത്തെ തിരിച്ചുവിളിച്ച് തിരുവനന്തപുരത്ത് മത്സരിപ്പിക്കുന്നതാണ് ഉചിതമെന്നാണ് ആർ.എസ്.എസിന്റെ അഭിപ്രായം. അമിത് ഷാ ഈ നിർദേശത്തോട് അനുകൂലമല്ലെന്നാണ് വിവരം. കേരളത്തിന്റെ ചുമതലയുള്ള സഹസംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷിന്റെ നിലപാട് കെ. സുരേന്ദ്രന് അനുകൂലമാണ്. സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള തിരുവനന്തപുരത്ത് മത്സരിക്കാൻ തുടക്കത്തിൽ താത്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ആർ.എസ്.എസ്. അനുകൂലിച്ചിരുന്നില്ല. മത്സരരംഗത്തേക്കില്ലെന്ന സൂചനയാണ് ശ്രീധരൻപിള്ള ഇപ്പോൾ നൽകുന്നത്. കുമ്മനമോ സുരേഷ് ഗോപിയോ എന്നനിലയിൽ ചർച്ചകൾ നീങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി സുരേന്ദ്രന്റെ പേര് ഉയരുന്നത്. ആർ.എസ്.എസ്. നടത്തിയ സർവേയിലും സുരേന്ദ്രന്റെ പേര് ഉൾപ്പെട്ടിരുന്നു. അമിത് ഷായുടെ കേരള സന്ദർശനത്തിനുശേഷം ശ്രീധരൻപിള്ളയും സുരേന്ദ്രനും ഒന്നിച്ച് എൻ.എസ്.എസ്. ആസ്ഥാനത്തെത്തിയതും സുരേന്ദ്രൻ തിരുവന്തപുരത്ത സ്ഥാനാർഥിയാവും എന്ന സൂചനയാണ് നൽകുന്നത്. ബി.ജെ.പി.യിൽ നിലവിലുണ്ടായിരുന്ന ഗ്രൂപ്പ് സമവാക്യങ്ങളെ ഞെട്ടിച്ചാണ് ഇരുവരും ഒരുമിച്ച് എൻ.എസ്.എസ്. ആസ്ഥാനത്തെത്തിയത്. നായർ സമുദായത്തിന് നിർണായക സ്വാധീനമുള്ള മണ്ഡലമാണ് തിരുവനന്തപുരം. ബി.ജെ.പി. തിരുവനന്തപുരം മേഖലാ ജാഥയുടെ നായകനാക്കി നിശ്ചയിച്ചതും സുരേന്ദ്രനെയാണ്. Content Highligts:Kummanam Rajashekharan Loksabha Election


from mathrubhumi.latestnews.rssfeed https://ift.tt/2Uj7RJO
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages