ശബരിമലയിലെ നിലപാടുമാറ്റം: ദേവസ്വം ബോര്‍ഡ് ഇരുവഴിക്കായി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, February 8, 2019

ശബരിമലയിലെ നിലപാടുമാറ്റം: ദേവസ്വം ബോര്‍ഡ് ഇരുവഴിക്കായി

തിരുവനന്തപുരം/പത്തനംതിട്ട: ശബരിമല യുവതീപ്രവേശത്തിൽ പുനഃപരിശോധനാ ഹർജി പരിഗണിക്കവേ, സുപ്രീംകോടതിയിലെ നിലപാട് മാറ്റത്തെച്ചൊല്ലി തിരുവിതാംകൂർ ദേവസ്വംബോർഡിൽ ഭിന്നത കടുക്കുന്നു. നിലപാട് മാറ്റത്തിൽ അതൃപ്തി പ്രകടിപ്പിച്ച ബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ, കമ്മിഷണർ എൻ. വാസുവിൽനിന്ന് വിശദീകരണം തേടുമെന്നു വ്യക്തമാക്കി. സർക്കാരിനെയും പാർട്ടിയെയും വിമർശിക്കാതെയായിരുന്നു കമ്മിഷണർക്കെതിരേ സി.പി.എം. നേതാവായ പദ്മകുമാറിന്റെ പ്രതികരണം. ഇതിനുപിന്നാലെ കമ്മിഷണർ എ.കെ.ജി. സെന്ററിലെത്തി സി.പി.എം. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. മാസങ്ങളായി പദ്മകുമാറും എൻ. വാസുവും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മ തുടരുകയായിരുന്നെങ്കിലും ഇരുവരും തുറന്നു സമ്മതിച്ചിരുന്നില്ല. ഇതിനിടെയാണ് ഇപ്പോഴത്തെ വിവാദം. നയപരമായ കാര്യങ്ങൾ പലതും പ്രസിഡന്റ് അറിയാതെ മറ്റൊരു അധികാരകേന്ദ്രം നിശ്ചയിക്കുന്നു എന്നതാണ് പദ്മകുമാറിനെ അസ്വസ്ഥനാക്കിയിരുന്നത്. ബുധനാഴ്ച സുപ്രീംകോടതിയിൽ സ്വീകരിച്ച നിലപാടോടെ ഇത് രൂക്ഷമായി. യുവതീപ്രവേശവിഷയത്തിൽ വിശ്വാസികൾക്കൊപ്പമെന്ന നിലപാട് സ്വീകരിച്ച പദ്മകുമാറിനെ നേരത്തേ മുഖ്യമന്ത്രി പിണറായി വിജയനടക്കം വിമർശിച്ചിരുന്നു. എന്നാൽ, കമ്മിഷണറാകട്ടെ സർക്കാർ നിലപാടിനൊപ്പം ഉറച്ചുനിന്നു. േബാർഡിൽ കമ്മിഷണറും രണ്ട് അംഗങ്ങളും ഒരുപക്ഷത്തും പ്രസിഡന്റ് ഒറ്റയ്ക്കാണെന്നുമാണ് സൂചന. പദ്മകുമാറിനെ ഒഴിവാക്കി മുൻപ്രസിഡന്റും ഇപ്പോൾ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാനുമായ രാജഗോപാലൻനായരെ പ്രസിഡന്റാക്കാൻ നീക്കമുണ്ടെന്ന പ്രചാരണം ശക്തമാണ്. എന്നാൽ, പദ്മകുമാർ രാജിവെക്കുകയോ അദ്ദേഹത്തെ ഒഴിവാക്കുകയോ ചെയ്താൽ ദോഷമാകുമെന്നതിനാൽ ഇതിനു മുതിർന്നേക്കില്ലെന്നാണ് വിവരം. രാജിയെക്കുറിച്ചുള്ള വാർത്തകൾ പദ്മകുമാർ വ്യാഴാഴ്ച തള്ളിക്കളഞ്ഞു. ''രാജി സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് അടിസ്ഥാനമില്ല. എന്നെ വേട്ടയാടാനുള്ള ചിലരുടെ ശ്രമമാണ് ഇതിനു പിന്നിൽ''-അദ്ദേഹം പ്രതികരിച്ചു. പദ്മകുമാറിനെ മാറ്റില്ലെന്നു ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും പറഞ്ഞു. ബുധനാഴ്ച (സുപ്രീംകോടതിയിൽ) ശബരിമല വിഷയത്തിൽ തുടക്കംമുതൽ ആചാരസംരക്ഷണത്തിനായി വാദിച്ചിരുന്ന ബോർഡിന്റെ അഭിഭാഷകൻ, പുനഃപരിശോധനാ ഹർജി പരിഗണിച്ചപ്പോൾ യുവതീപ്രവേശത്തെ അനുകൂലിച്ചു. സ്ത്രീകളോട് വിവേചനം പാടില്ലെന്ന സർക്കാർ നിലപാട് ബോർഡിന്റെ അഭിഭാഷകനും ആവർത്തിക്കുകയായിരുന്നു. ഈ നിലപാട് വഞ്ചനാപരവും വിശ്വാസികളെ ഒറ്റിക്കൊടുക്കലുമാണെന്ന് ബി.ജെ.പി.യും കോൺഗ്രസും ആരോപിച്ചതോടെ ബോർഡ് പ്രതിക്കൂട്ടിലായി. വ്യാഴാഴ്ച (പദ്മകുമാർ, പത്തനംതിട്ടയിൽ) സുപ്രീംകോടതിവിധി നടപ്പാക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് കാട്ടി സാവകാശം തേടി ഹർജി നൽകാനായിരുന്നു ബോർഡ് തീരുമാനം. യുവതീപ്രവേശത്തിൽ മുൻ ബോർഡ് നൽകിയ സത്യവാങ്മൂലത്തിൽ തിരുത്ത് വരുത്തിയിരുന്നില്ല. ബുധനാഴ്ച മൂന്നുമിനിറ്റ് മാത്രമാണ് ബോർഡിന്റെ വാദംകേൾക്കാൻ കോടതി അനുവദിച്ചത്. വിധി അംഗീകരിക്കുന്നുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ അംഗീകരിക്കുന്നുവെന്ന് മറുപടി നൽകിയെന്നാണ് തനിക്കു കിട്ടിയ വിവരം. ദേവസ്വം കമ്മിഷണറാണ് സുപ്രീംകോടതിയിൽ ബോർഡിനെ പ്രതിനിധീകരിച്ചുണ്ടായിരുന്നത്. ഇതിനാലാണ് നടന്ന സംഭവങ്ങളെക്കുറിച്ച് കമ്മിഷണറോട് വിശദീകരണം തേടുന്നത്. കമ്മിഷണർ (തിരുവനന്തപുരത്ത്) യുവതീപ്രവേശത്തിൽ ബോർഡ് മുൻ നിലപാടിൽ മാറ്റമൊന്നും വരുത്തിയില്ല. വിധി അംഗീകരിക്കുന്നു എന്നുമാത്രമാണ് പറഞ്ഞത്. കോടതി നടപടികളുമായി ബന്ധപ്പെട്ട് പ്രസിഡന്റിന് ആശയക്കുഴപ്പം ഉണ്ടോയെന്ന് അറിയില്ല. കോടതിയിൽ നടന്ന കാര്യങ്ങൾ അദ്ദേഹത്തെ അറിയിക്കും. മുൻനിലപാട് മാറ്റിയോയെന്ന് ജസ്റ്റിസ് ഇന്ദു മൽഹോത്ര ചോദിച്ചിട്ടില്ല. കോടതിവിധി അനുസരിക്കേണ്ടതാണെന്ന് കഴിഞ്ഞ നവംബറിൽത്തന്നെ ബോർഡ് തീരുമാനിച്ചിരുന്നു. ബോർഡിന്റെ നിലപാടനുസരിച്ചു തന്നെയാണ് വാദം നടന്നതും. സാവകാശം തേടിയുള്ള ഹർജി കഴിഞ്ഞ തീർഥാടനകാലത്തെ ഉദ്ദേശിച്ചാണ് നൽകിയത്. പദ്മകുമാറിന്റെ അഭിപ്രായം ദുർവ്യാഖ്യാനം ചെയ്തു സുപ്രീംകോടതിയിലെ വാദങ്ങളെപ്പറ്റി ദേവസ്വംബോർഡ് പ്രസിഡന്റിന്റെ അഭിപ്രായം ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു. വാദങ്ങളുടെ വിശദാംശങ്ങൾ അറിയില്ലെന്നാണ് എ. പദ്മകുമാർ പറഞ്ഞത്. കമ്മിഷണറുമായി സംസാരിച്ച് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടുണ്ട്. -കോടിയേരി ബാലകൃഷ്ണൻ, സി.പി.എം. സംസ്ഥാനസെക്രട്ടറി content highlights:sabarimala issue devaswom boards u turn


from mathrubhumi.latestnews.rssfeed http://bit.ly/2Gf5AvZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages