പദ്മഭൂഷണ്‍ പുരസ്‌ക്കാരം തിരികെ നല്‍കുമെന്ന് അണ്ണ ഹസാരെ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, February 4, 2019

പദ്മഭൂഷണ്‍ പുരസ്‌ക്കാരം തിരികെ നല്‍കുമെന്ന് അണ്ണ ഹസാരെ

പുണെ: കേന്ദ്രസർക്കാർ വാഗ്ദാനങ്ങൾ പാലിച്ചില്ലെങ്കിൽ പദ്മഭൂഷൺ പുരസ്ക്കാരം തിരികെ നൽകുമെന്ന് അണ്ണ ഹസാരെ. അഴിമതിക്കെതിരെയുള്ള ലോക്പാൽ- ലോകായുക്ത നിയമം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് അനിശ്ചിതകാല ഉപവാസസമരം നടത്തുകയാണ് അണ്ണ ഹസാരെ. സമരം അഞ്ചുദിവസം പിന്നിട്ടതോടെ അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് ആശങ്ക തുടങ്ങി. 81-കാരനായ ഹസാരെയുടെ രക്തസമ്മർദവും ശരീരത്തിലെ പഞ്ചസാരയുടെ അളവും വർധിച്ചിട്ടുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. തൂക്കവും നാലുകിലോ കുറഞ്ഞിട്ടുണ്ട്. തനിക്കെന്തെങ്കിലും സംഭവിച്ചാൽ പൂർണ ഉത്തരവാദിത്വം പ്രധാനമന്ത്രിക്കാകും എന്ന് ഹസാരെ പറഞ്ഞു. ഞായറാഴ്ച നടത്തിയ പരിശോധനയിലാണ് ഹസാരെയുടെ ആരോഗ്യനില മോശമാകുന്ന കാര്യം ഡോ. ദനഞ്ജയ് പോട്ടെ വെളിപ്പെടുത്തിയത്. ഗാന്ധിജിയുടെ 71-ാം രക്തസാക്ഷിത്വദിനമായ ജനവരി 30 മുതലാണ് പുണെയ്ക്കടുത്ത് തന്റെ വാസസ്ഥലമായ റാളെഗൻ സിദ്ധിയിൽ ഹസാരെ ഉപവാസം തുങ്ങിയത്. കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുതകുന്ന സ്വാമിനാഥൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കുക തുടങ്ങിയ കാര്യങ്ങളും ഹസാരെ ഉന്നയിക്കുന്നുണ്ട്. സമരത്തിന് ഒട്ടേറെ കർഷകസംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഹസാരെ നടത്തുന്ന ജന ആന്തോളൻ സത്യാഗ്രഹ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സമരക്കാർ ഞായറാഴ്ച പുണെ - അഹമ്മദ് നഗർ ദേശീയപാത മണിക്കൂറുകളോളം ഉപരോധിച്ചു. ഹസാരെ ഇടപെട്ടാണ് ഉപരോധം പിൻവലിച്ചത്. അണ്ണ ഹസാരെയുടെ ആരോഗ്യ നില കൂടുതൽ മോശമായതോടെ സമരം അവസാനിപ്പിക്കുന്നതിനായുള്ള ഇടപെടൽ സർക്കാർ ശക്തമാകാണാമെന്ന ആവശ്യം സഖ്യ കക്ഷിയായ ശിവസേന ഉയർത്തിയിട്ടുണ്ട്. ഹസാരെയുടെ ജീവിതം വെച്ചു പന്താടരുതെന്നു ഓർമിപ്പിച്ച് ശിവസേന അധ്യക്ഷൻ ഉദ്ധവ് താക്കറെ അടിയന്തര ഇടപെടൽ നടത്തണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാൽ സർക്കാർ നടത്തുന്ന അനുനയ ശ്രമങ്ങൾ എല്ലാം ഹസാരെ തള്ളുകയാണ്. ഉന്നയിച്ച ആവശ്യങ്ങളിൽ പരിഹാരം കണ്ടില്ലെങ്കിൽ മരണം വരെയും സമരം തുടരുമെന്ന നിലപാടിലാണ് ഹസാരെ. content highlights:Anna Hazare Threatens to Return Padma Bhushan if Modi Govt Doesnt Fulfil Promises


from mathrubhumi.latestnews.rssfeed http://bit.ly/2G9xhGn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages