30 വര്‍ഷത്തോളം സഹിച്ച ജനങ്ങള്‍ കഴിഞ്ഞ അഞ്ചുവര്‍ഷം ശരിക്കും ആഘോഷിച്ചു; ആത്മവിശ്വാസത്തോടെ മോദി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, March 29, 2019

30 വര്‍ഷത്തോളം സഹിച്ച ജനങ്ങള്‍ കഴിഞ്ഞ അഞ്ചുവര്‍ഷം ശരിക്കും ആഘോഷിച്ചു; ആത്മവിശ്വാസത്തോടെ മോദി

ന്യൂഡൽഹി: 30 വർഷത്തോളം പലതും സഹിച്ച രാജ്യത്തെ ജനങ്ങൾ കഴിഞ്ഞ അഞ്ചു വർഷം ശരിക്കും ആഘോഷിച്ചെന്നും ഇതാണ് വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ തനിക്ക് ആത്മവിശ്വാസം നൽകുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പിൽ എൻ.ഡി.എയും ബി.ജെ.പിയും കൂടുതൽ സീറ്റുകൾ നേടി അധികാരത്തിൽ വരുമെന്നും വൻഭൂരിപക്ഷം ലഭിക്കുമെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. റിപ്പബ്ലിക്ക് ഭാരത് ടിവിയിൽ അർണബ് ഗോസ്വാമിയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മിഷൻ ശക്തിയുടെ പ്രഖ്യാപനം മുൻകൂട്ടി തീരുമാനിച്ചതല്ലെന്നും പരീക്ഷണം വിജയകരമായതിനുശേഷമാണ് അക്കാര്യം രാജ്യത്തെ അറിയിക്കാൻ തീരുമാനിച്ചതെന്നും മോദി വ്യക്തമാക്കി. ബാലാകോട്ട് വ്യോമാക്രമണത്തെക്കുറിച്ച് ചോദിച്ചപ്പോൾ അത് തന്റെ ശൈലിയാണെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. ആർക്കും തന്റെ രാജ്യസ്നേഹത്തെ ചോദ്യം ചെയ്യാനാകില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം ബാലകോട്ട്, പുൽവാമ ആക്രമണങ്ങളിൽ വ്യക്തിപരമായി ആക്ഷേപമുന്നയിക്കുന്ന പ്രതിപക്ഷത്തെയും വിമർശിച്ചു. വ്യക്തിപരമായി തന്നെ അധിക്ഷേപിക്കുന്നതിന് പകരം നമുക്ക് ഗ്യാസ് കണക്ഷൻ നൽകിയതിനെ സംബന്ധിച്ചും വീടുകൾ നിർമിച്ചതിനെക്കുറിച്ചും ബാങ്ക് അക്കൗണ്ടുകൾ തുറന്നതിനെക്കുറിച്ചും ചർച്ച ചെയ്യാം. എന്നാൽ ഞാൻ എപ്പോൾ വികസനത്തെക്കുറിച്ച് സംസാരിക്കുമ്പോഴും പ്രതിപക്ഷം വിഷയം മാറ്റുകയാണ്- മോദി വിശദീകരിച്ചു. കാവൽക്കാരൻ എന്നത് വാക്കുകളിൽ മാത്രമല്ലെന്നും അത് മനസിലും പ്രവർത്തിയിലും ഉൾക്കൊണ്ടാലേ രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്താനാകൂവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. കാവൽക്കാരൻ എന്ന വാക്ക് 2011-12 തിരഞ്ഞെടുപ്പിലും താൻ ഉപയോഗിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയാണ് രാജ്യത്തെ ജനാധിപത്യം നേരിടുന്ന പ്രധാനവെല്ലുവിളിയെന്നും മോദി പറഞ്ഞു. Content Highlights:prime minister narendra modi interview in republic bharath tv with arnab goswami


from mathrubhumi.latestnews.rssfeed https://ift.tt/2U8uvcd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages