പാവപ്പെട്ടവർക്ക് 72,000 രൂപ നൽകാൻ അതിസമ്പന്നരുടെ നികുതി വർധിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, March 27, 2019

പാവപ്പെട്ടവർക്ക് 72,000 രൂപ നൽകാൻ അതിസമ്പന്നരുടെ നികുതി വർധിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്

ന്യൂഡൽഹി: പ്രതിവർഷം 72000 രൂപ പാവപ്പെട്ടവർക്ക് നൽകുന്ന കോൺഗ്രസിന്റെന്യൂനതം ആയ് യോജന (ന്യായ് -കുറഞ്ഞ വരുമാന പദ്ധതി) പദ്ധതി നടപ്പിലാക്കാൻഅതിസമ്പന്നർക്ക് കൂടുതൽ നികുതി ഏർപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട് . പദ്ധതിയേപ്പറ്റി സംശയങ്ങളും വിമർശനങ്ങളും ധാരാളം ഉയരുന്ന പശ്ചത്തലത്തിലാണ് പുതിയ റിപ്പോർട്ടുകൾവരുന്നത്. പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് ഇനിക്വാലിറ്റി ലാബാണ് പുതിയ വിവരങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. കോൺഗ്രസിന്റെ വാഗ്ദാനം നടപ്പിലാക്കാൻ സാധിക്കല്ലെന്നും സാമ്പത്തിക അച്ചടക്കത്തെ തകർക്കുന്നതാണെന്നും വെറും പൊള്ളയായ വാഗ്ദാനം മാത്രമാണെന്നുമുള്ള വിമർശനങ്ങൾ നിലനിൽക്കെയാണ് പുതിയ വിശദീകരണം. പ്രതിവർഷം 72,000 കോടി രാജ്യത്തെ 20 ശതമാനം വരുന്ന പാവപ്പെട്ട കുടുംബങ്ങൾക്ക് നൽകണമെങ്കിൽ അതിന് പ്രതിവർഷം ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 1.3 ശതമാനം ചെലവഴിക്കേണ്ടതായി വരും. ഏകദേശം 2,90,000 കോടി രൂപയാണ് ഇതിനായി കണ്ടേത്തിവരിക. ഇത്രയും തുക കണ്ടെത്താൻ സമ്പന്നർക്ക് നികുതി ഏർപ്പെടുത്തുകയാണ് കോൺഗ്രസ് പദ്ധതിയെന്നാണ് വേൾഡ് ഇനിക്വാലിറ്റി ലാബിന്റെ വാദം. രാജ്യത്തെ ജനസംഖ്യയിൽ 0.1 ശതമാനം മാത്രം വരുന്ന 2.5 കോടിയിലധികം ആസ്തിയുള്ള സമ്പന്നർക്ക് അവരുടെ ആസ്തിയുടെ രണ്ട് ശതമാനം നികുതി ഏർപ്പെടുത്തിയാൽ 2,30,000 കോടി രൂപ സർക്കാരിന് പദ്ധതിക്കായി കണ്ടെത്താൻ സാധിക്കും. മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 1.1 ശതമാനം വരും ഇത്രയും തുകയെന്നും വേൾഡ് ഇനിക്വാലിറ്റി ലാബ് റിപ്പോർട്ടിൽ പറയുന്നു. നിതിൻ ഭാരതി, ലൂകസ് ചാൻസൽ എന്നിവരാണ് കോൺഗ്രസ് പദ്ധതിയേപ്പറ്റി വിശദീകരിക്കുന്നത്. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കാൻ തങ്ങൾ കോൺഗ്രസിനെ പരോക്ഷമായി സഹായിച്ചിട്ടുണ്ടെന്നാണ് ഇവർ അവകാശപ്പെടുന്നത്. എംഐടി പ്രഫസർ ആയ അഭിജിത് ബാനർജിയുമായി തങ്ങൾ വിഷയം ചർച്ച ചെയ്യുകയും തങ്ങളുടെ കണ്ടെത്തലുകളും നിർദ്ദേശങ്ങളും അദ്ദേഹത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. തങ്ങൾ നൽകിയ നിർദ്ദേശങ്ങൾ കോൺഗ്രസുമായി അദ്ദേഹം പങ്കുവെച്ചിട്ടുണ്ടെന്നും ലൂകസ് ചാൻസൽ പറയുന്നു. വരുമാനത്തിലെ അസന്തുലിതാവസ്ഥ ഇന്ത്യയിൽ വളരെ അധികം വർധിക്കുന്നത് തങ്ങൾ നിരീക്ഷിച്ചിരുന്നതായും 1980 ശേഷം ഇത് അപകടകരമായി കുത്തനെ ഉയരുകയായിരുന്നുവെന്നും ലൂക്സ് ചാൻസൽ പറയുന്നു. സമ്പന്നർക്ക് നികുതി ഏർപ്പെടുത്തുന്ന രീതി1980 ശേഷം പലപ്പോഴായി കുറഞ്ഞു. വളർച്ചയെ പിന്നോട്ടടിക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് സമ്പന്നർക്ക് നികുതി ഇളവുകൾ നൽകിയിരുന്നത്. എന്നാൽ സമ്പന്നർക്ക് നികുതി ഏർപ്പെടുത്തി അത് സാധാരണക്കാരുടെ ക്ഷേമത്തിനായി പ്രയോജനപ്പെടുത്തിയാൽ രാജ്യത്തിന്റെ ഉത്പാദനക്ഷമത വർധിക്കുകയേ ഉള്ളുവെന്നും യുറോപ്പ്യൻ രാജ്യങ്ങൾ, യുഎസ് തുടങ്ങിയ രാജ്യങ്ങൾ ചൂണ്ടിക്കാട്ടി ലൂകസ് ചാൻസൽ വിശദീകരിക്കുന്നു. ഭൂമി, കെട്ടിങ്ങൾ എന്നിവയിലായാണ് ഇന്ത്യയിൽ അധികവും ആളുകൾ നിക്ഷേപിക്കുന്നത്. ആസ്തികളിൽ നികുതി ഏർപ്പെടുത്തുന്ന രീതി വന്നാൽ ഇതിന് കുറവു വരികയും കൂടുതൽ ഫലപ്രദമായ ഓഹരി നിക്ഷേപങ്ങൾക്ക് തയ്യാറാകുമെന്നും ലൂകസ് പറയുന്നു. എൻഡിഎ സർക്കാരിന്റെ 10 ശതമാനം സാമ്പത്തിക സംവരണം വെറും തിരഞ്ഞെടുപ്പ് തന്ത്രം മാത്രമാണെന്നും അതുകൊണ്ട് ഇന്ത്യയിലെ സാമ്പത്തിക അസന്തുലിതാവസ്ഥ കുറയ്ക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. മിനിമം വേതനം എന്നത് സാമൂഹിക സുരക്ഷാ പദ്ധതികൾ ഉൾക്കൊള്ളിച്ചുള്ളതാകണം, അല്ലെങ്കിൽ അത് തിരിച്ചടിയുണ്ടാക്കുകയും സാമൂഹിക വ്യവസ്ഥയെ തകിടം മറിക്കുമെന്നും ലൂകസ് മുന്നറിയിപ്പ് നൽകുന്നു. Content Highlights:Wealth tax on top rich could fund Congress Minimum Wages Scheme


from mathrubhumi.latestnews.rssfeed https://ift.tt/2FD6LE3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages