യുദ്ധം ജയിക്കാനാവുന്ന പടക്കളത്തില്‍ ആയുധമില്ലെന്ന് ലീഗ്; വയനാട്ടില്‍ കടുത്ത അതൃപ്തി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, March 29, 2019

യുദ്ധം ജയിക്കാനാവുന്ന പടക്കളത്തില്‍ ആയുധമില്ലെന്ന് ലീഗ്; വയനാട്ടില്‍ കടുത്ത അതൃപ്തി

വയനാട്: രാഹുലിന്റെ വരവിനെ ചൊല്ലി വയനാട്ടിൽ സ്ഥാനാർഥിത്വം വൈകുന്നതിൽ യു.ഡി.എഫ് ഘടക കക്ഷികൾക്കിടയിലും കടുത്ത അതൃപ്തി. യുദ്ധം ജയിക്കാനാവുന്ന പടക്കളത്തിലാണ് തങ്ങൾക്ക് ആയുധമില്ലാതായി പോയതെന്ന ആക്ഷേപമാണ് സ്ഥാനാർഥിത്വത്തെ സംബന്ധിച്ച് പ്രധാന ഘട കക്ഷികളിലൊന്നായ ലീഗ് ഉന്നയിക്കുന്നത്. സ്ഥാനാർഥി നിർണയം അനന്തമായി നീണ്ട് പോവുന്നതിൽ വലിയ നിരാശയുണ്ടെന്നും പടക്കളത്തിൽ ആയുധമില്ലാതായി പോവുന്നത് നോക്കി നിൽക്കാൻ മാത്രമേ കഴിയുന്നുള്ളൂവെന്നും വയനാട് മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റും യു.ഡി.എഫ് ചെയർമാനുമായ പി.പി.എ കരീം മാതൃഭൂമി ഡോട്കോമിനോട് പറഞ്ഞു. അണികളെല്ലാം അങ്ങേയറ്റത്തെ നിരാശയിലാണ് പലരിലും മടുപ്പാണ് അനുഭവപ്പെടുന്നത്. എതിരാളികളായ സ്ഥാനാർഥികൾ പ്രചാരണ പ്രവർത്തനങ്ങളിൽ ഏറെ മുന്നോട്ട് പോവുമ്പോൾ പ്രാഥമിക പ്രവർത്തനങ്ങൾ പോലും തുടങ്ങാൻ തങ്ങൾക്ക് കഴിയുന്നില്ലെന്ന് പി.പി.എ കരീം പറഞ്ഞു. നാലാം തീയതിക്ക് മുന്നെ സ്ഥാനാർഥി പത്രിക സമർപ്പിക്കണം. തുടർന്ന് പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമാകണം. ജോലികൾ ഒരു പാട് ബാക്കി നിൽക്കുമ്പോഴും അനന്തമായി നീണ്ട് പോവുന്നത് പ്രതിഷേധാർഹമാണെന്നും കരീം പറഞ്ഞു. സ്ഥാനാർഥിത്വം സംബന്ധിച്ച് ഉടൻ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന നേതൃത്വത്തെ സമീപിക്കാനൊരുങ്ങുകയാണ് ലീഗ്. ഇക്കാര്യം ഡി.സി.സിയെ അറിയിച്ചിട്ടുമുണ്ട്. ടി.സിദ്ദിഖ് സ്ഥാനാർഥിയാകുമെന്നറിഞ്ഞതോടെ പ്രചാരണ പ്രവർത്തനങ്ങളിൽ സജീവമാകുന്നതിനിടെയാണ് അപ്രതീക്ഷിതമായി രാഹുൽഗാന്ധിയുടെ പേര് ഇവിടെ ഉയർന്ന് വന്നത്. ഇതോടെ സ്ഥാനാർഥിയെന്ന രീതിയിൽ സിദ്ദിഖ് പ്രചരണത്തിൽ നിന്ന് മാറുകയും ചെയ്തു. ടി.സിദ്ദിഖിനെ സ്ഥാനാർഥിയാക്കിയതിൽ ഐഗ്രൂപ്പ് പരസ്യ പ്രതിഷേധവുമായി രംഗത്ത് വന്നതോടെ ഗ്രൂപ്പ് കളിയുടെ ഇരയാണ് സിദ്ദിഖ് എന്ന തലത്തിലേക്ക് എതിരാളികൾ ആരോപണം ഉയർത്തിക്കൊണ്ട് വരികയും ചെയ്തു. ഇതടക്കമുള്ള കാര്യങ്ങൾ ഉന്നയിച്ചാണ് എതിരാളികൾ മണ്ഡലത്തിൽ പ്രചരണ പ്രവർത്തനങ്ങളിൽ സജീവമാകുന്നത്. യു.ഡി.എഫിന് കേരളത്തിൽ ഏറ്റവും സുരക്ഷിത മണ്ഡലങ്ങളിലൊന്നാണ് വയനാട്. അതുകൊണ്ടു തന്നെ സ്ഥാനാർഥിത്വത്തിനായി ആദ്യഘട്ടം മുതൽ പിടിവലിയുമായിരുന്നു. ഇപ്പോൾ തന്നെ സ്ഥാനാർഥിയുടെ കാര്യത്തിൽ അവസാന തീരുമാനമെടുത്ത് പ്രചാരണത്തിൽ സജീവമായാൽ മറ്റുള്ളവരോടൊപ്പം ഓടിയെത്താമെങ്കിലും ഇനിയും വൈകിയാൽ കാര്യങ്ങൾ കൈവിട്ട് പോകുമെന്നുമാണ് നേതാക്കൾ അറിയിക്കുന്നത്. ഇക്കാര്യം തന്നെ ഡിസിസിയെയും അറിയിച്ചിട്ടുണ്ട്. യു.ഡി.എഫിന്റെ പ്രധാന ഘടകക്ഷിയായ മുസ്ലിം ലീഗിന് കാര്യമായി സ്വാധീനമുള്ള മണ്ഡലങ്ങളിലൊന്നാണ് വയനാട്. അതുകൊണ്ടു തന്നെ ഇനിയും വൈകിയാൽ കടുത്ത നിലപാടിലേക്ക് പോകുമെന്ന് വരേയുള്ള സൂചനയാണ് ലീഗ് നൽകുന്നത്


from mathrubhumi.latestnews.rssfeed https://ift.tt/2OwgFdq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages