ബി.ജെ.പി. സ്ഥാനാർഥിപ്പട്ടിക; അന്തിമതീരുമാനം ഇന്ന് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, March 17, 2019

ബി.ജെ.പി. സ്ഥാനാർഥിപ്പട്ടിക; അന്തിമതീരുമാനം ഇന്ന്

ന്യൂഡൽഹി: സംസ്ഥാനനേതൃത്വം തയ്യാറാക്കിയ കേരളത്തിലെ ബി.ജെ.പി. സ്ഥാനാർഥിപ്പട്ടികയിൽ കാര്യമായ അഴിച്ചുപണിയുണ്ടായേക്കും. കേന്ദ്രനേതൃത്വവും ആർ.എസ്.എസും പട്ടികയിൽ മാറ്റങ്ങൾ നിർദേശിച്ചതായാണ് സൂചന. പത്തനംതിട്ടയിൽ ബി.െജ.പി. സംസ്ഥാന പ്രസിഡന്റ്് ശ്രീധരൻപിള്ളയുടെ പേരാണ് അന്തിമമായി ഇടംപിടിച്ചിരിക്കുന്നത്. കേരളത്തിലെ സ്ഥാനാർഥികളെ സംബന്ധിച്ച് കേന്ദ്രനേതൃത്വവുമായി ശനിയാഴ്ച രണ്ടുവട്ടം ചർച്ചകൾ നടന്നു. ആദ്യവട്ടചർച്ച ഉച്ചയ്ക്കാണ് നടന്നത്. തുടർന്ന്, കേന്ദ്ര തിരഞ്ഞെടുപ്പുസമിതി യോഗത്തിലും ചർച്ച തുടർന്നു. സംസ്ഥാനപ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള, കുമ്മനം രാജശേഖരൻ, വി. മുരളീധരൻ എം.പി. തുടങ്ങിയവരാണ് ചർച്ചയിൽ പങ്കെടുത്തത്. കേന്ദ്രനേതൃത്വവുമായുള്ള ചർച്ചയിൽ പത്തനംതിട്ട, തൃശ്ശൂർ സീറ്റുകളെച്ചൊല്ലി ആശയക്കുഴപ്പം ഉയർന്നിരുന്നു. കേന്ദ്രമന്ത്രിയും രാജ്യസഭാംഗവുമായ അൽഫോൻസ് കണ്ണന്താനം മത്സരിക്കണമെന്ന് കേന്ദ്രനേതൃത്വം നിർദേശിച്ചതോടെയാണ് പത്തനംതിട്ട സീറ്റിൽ തീരുമാനമെടുക്കുന്നത് വൈകിയത്. പി.എസ്. ശ്രീധരൻ പിള്ള, കെ. സുരേന്ദ്രൻ, എം.ടി. രമേശ്, ബി. രാധാകൃഷ്ണമേനോൻ തുടങ്ങിയവരുടെ പേരുകളാണ് ഇവിടെ പരിഗണനയിലുണ്ടായിരുന്നത്. സംസ്ഥാനഘടകം തയ്യാറാക്കിയ പട്ടികയിൽ കണ്ണന്താനത്തിന്റെ പേരുണ്ടായിരുന്നില്ല. എന്നാൽ, പത്തനംതിട്ട കിട്ടിയാൽ മത്സരിക്കാമെന്ന നിലപാടാണ് കണ്ണന്താനത്തിനുണ്ടായിരുന്നത്. ശനിയാഴ്ച രാവിലെ കേരള ഹൗസിലെത്തി അദ്ദേഹം സംസ്ഥാനനേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പത്തനംതിട്ട തന്റെ പ്രവർത്തനകേന്ദ്രമാണന്നും അവിടെ മത്സരിക്കാനാണ് താത്പര്യമെന്നും കണ്ണന്താനം സംസ്ഥാന നേതാക്കളെയും അറിയിച്ചു. ഇതേസമയം രാത്രി വൈകി 12.30 വരെ തുടർന്ന കേന്ദ്ര തിരഞ്ഞെടുപ്പുസമിതി യോഗത്തിനുശേഷം പത്തനംതിട്ടയിൽ ശ്രീധരൻപിള്ളയുടെ പേരാണ് അന്തിമ പരിഗണനയിലുള്ളതെന്നാണ് സംസ്ഥാനനേതാക്കാൾ നൽകുന്ന സൂചന. പത്തനംതിട്ടയ്ക്കുപകരം കെ. സുരേന്ദ്രന് തൃശ്ശൂർ സീറ്റ് നൽകാനാണ് ആലോചന. എന്നാൽ, ഇക്കാര്യത്തിൽ ബി.ഡി.ജെ.എസുമായി ധാരണ ഉണ്ടാക്കണം. എറണാകുളം, തൃശ്ശൂർ, ആലത്തൂർ, വയനാട്, ഇടുക്കി മണ്ഡലങ്ങളാണ് ബി.ഡി.ജെ.എസിന് നൽകിയത്. ബി.ഡി.ജെ.എസ്. നേതാവ് തുഷാർ വെള്ളാപ്പള്ളി മത്സരിച്ചേക്കുമെന്ന് കരുതുന്ന തൃശ്ശൂർ മണ്ഡലം ബി.ജെ.പി.ക്ക് വിട്ടുനൽകിയാൽ പകരം ആറ്റിങ്ങലോ ആലപ്പുഴയോ കൊടുക്കേണ്ടിവരും. ചർച്ചകൾക്കായി തുഷാർ വെള്ളാപ്പള്ളി ഞായറാഴ്ച ഡൽഹിയിൽ എത്തിയേക്കും. ആദ്യഘട്ടം വോട്ടെടുപ്പിനുള്ള 91 സ്ഥാനാർഥികളെ നിശ്ചയിക്കാനുള്ള കേന്ദ്ര തിരഞ്ഞെടുപ്പുസമിതി യോഗമാണ് ശനിയാഴ്ച ചേർന്നത്. പാർട്ടിയാസ്ഥാനത്ത് നടന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി. ദേശീയാധ്യക്ഷൻ അമിത് ഷാ എന്നിവർ പങ്കെടുത്തു. Content Highlights:bjp candidate list; final decision will be take on sunday


from mathrubhumi.latestnews.rssfeed https://ift.tt/2FhvltP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages