പ്രധാനമന്ത്രിയെ കൊല്ലാൻ ‘ഫെയ്‌സ്ബുക്ക് ക്വട്ടേഷൻ’; രാജസ്ഥാനിൽ യുവാവ് അറസ്റ്റിൽ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, March 29, 2019

പ്രധാനമന്ത്രിയെ കൊല്ലാൻ ‘ഫെയ്‌സ്ബുക്ക് ക്വട്ടേഷൻ’; രാജസ്ഥാനിൽ യുവാവ് അറസ്റ്റിൽ

ജയ്പുർ: പ്രധാനമന്ത്രിയെ കൊല്ലാനുള്ള ക്വട്ടേഷൻ ഏറ്റെടുക്കാൻ തയ്യാറാണെന്ന് ഫെയ്സ്ബുക്കിലൂടെ തട്ടിവിട്ട യുവാവ് രാജസ്ഥാനിൽ അറസ്റ്റിലായി. 31-കാരനായ നവീൻകുമാർ യാദവിനെയാണ് ബജാജ് നഗർ പോലീസ് അറസ്റ്റുചെയ്തത്. 'മോദിയെ കൊല്ലാനുള്ള കരാർ നൽകാൻ ആരെങ്കിലുമുണ്ടോ? എന്റെ കൈവശം അതിനായുള്ള നല്ലൊരു പദ്ധതിയുണ്ട്'- മാർച്ച് 26-ന് നവീൻ തന്റെ ഫെയ്സ്ബുക്കിൽ ഇങ്ങനെ കുറിച്ചു. പോസ്റ്റ് പിന്നീട് പിൻവലിച്ചെങ്കിലും അപ്പോഴേക്കും പോലീസിൽ പരാതിയെത്തിയിരുന്നു. പ്രകോപനകരമായ പ്രസ്താവന, പൊതുസമാധാനം തകർക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി കേസെടുത്തതായി എസ്.ഐ. മാനവേന്ദ്ര സിങ് അറിയിച്ചു. പ്രധാനമന്ത്രിയുടെ പ്രവർത്തനങ്ങളിൽ നിരാശനായതിനാലാണ് താൻ ഇത്തരത്തിൽ അഭിപ്രായം പറഞ്ഞതെന്നാണ് യുവാവ് പോലീസിനു നൽകിയ മൊഴി. Content Highlights:Life Threaten Facebook Post Against PM


from mathrubhumi.latestnews.rssfeed https://ift.tt/2U3wgXP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages