യുണൈറ്റഡ് നേഷൻസ്: ഭീകരവാദത്തിന് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയണമെന്നാവശ്യപ്പെടുന്ന പ്രമേയം യുഎൻ രക്ഷാസമിതി പാസാക്കി. വ്യാഴാഴ്ചയാണ് പ്രമേയം രക്ഷാസമിതിയുടെ പരിഗണനയിൽ എത്തിയത്. ഫ്രാൻസ് ആണ് പ്രമേയം കൊണ്ടുവന്നത്. പ്രമേയം എതിർപ്പില്ലാതെ രക്ഷാസമിതി പാസാക്കി. ഭീകരവാദത്തിനെതിരായ പോരാട്ടത്തിലെ നാഴിക കല്ലെന്നാണ് ഇന്ത്യ പ്രമേയം പാസായതിനോട് പ്രതികരിച്ചത്. വ്യവസായ സ്ഥാപനങ്ങൾ, എൻജിഒകൾ എന്നിവയെ ദുരുപയോഗം ചെയ്ത് ആധുനിക പണമിടപാട് മാർഗങ്ങളായ പ്രീപെയ്ഡ് കാർഡുകൾ, മൊബൈൽ പേയ്മെന്റ്, ക്രിപ്റ്റോ കറൻസികൾ എന്നിവ വഴി ഭീകരപ്രവർത്തനങ്ങൾക്ക് പണം കണ്ടെത്തുന്നത് തടയാൻ ഉദ്ദേശിച്ചുള്ളതാണ് പ്രമേയം. ഇതുകൂടാതെ ആശയവിനിമയത്തിനുള്ള ആധുനിക സാങ്കേതികവിദ്യകൾ ഭീകരർക്ക് ലഭ്യമാക്കാതിരിക്കാനും പ്രമേയം ആവശ്യപ്പെടുന്നു. ഫ്രാൻസിന്റെ ഇടപെടലിനെ ഇന്ത്യ സ്വാഗതം ചെയ്തു. വിഷയത്തിൽ യുഎൻ കൂടുതൽ കാര്യക്ഷമമായ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നും ഇന്ത്യയുടെ യുഎന്നിലെ സ്ഥിരം പ്രതിനിധി സയ്യിദ് അക്ബറുദ്ദീൻ പറഞ്ഞു. ഭീകരവാദികൾ പണം കണ്ടെത്താൻ നിരവധി മാർഗങ്ങളാണ് ഉപയോഗിക്കുന്നത്. ദൗർഭാഗ്യമെന്തെന്നാൽ ഭീകരവാദികളുടെ വക്താവായ രാജ്യം തങ്ങളുടെ പ്രവർത്തനങ്ങൾക്കും ഉത്തരവാദിത്തമില്ലായ്മക്കും ന്യായവാദങ്ങൾ നിരത്തിക്കൊണ്ടിരിക്കുകയാണെന്നും പാകിസ്താനെ പരോക്ഷമായി പരാമർശിച്ച് സയ്യിദ് അക്ബറുദീൻ വിമർശിച്ചു. ഐക്യരാഷ്ട്ര സഭയിലെ അംഗരാജ്യങ്ങൾ പണമിടപാടുകളിൽ സുതാര്യത വർധിപ്പിക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. ക്രൗഡ് ഫണ്ടിങ് പ്ലാറ്റ്ഫോമുകൾക്കും നിയന്ത്രണം വരുന്ന തരത്തിലാണ് പ്രമേയം പാസായിരിക്കുന്നത്. New milestone adopted by @UN to Counter Terrorist Financing. Unfortunately, States who are apologists for terrorists will continue to provide alibis to justify their actions & inaction too - @IndiaUNNewYork https://t.co/OeupspHS38#zerotoleranceforTerror#NoMoneyforTerror pic.twitter.com/vRNHdi86ku — Syed Akbaruddin (@AkbaruddinIndia) March 29, 2019 Content Highlights:UN new resolution to counter terrorist financing passed, India Welcome initiative say Mile Stone
from mathrubhumi.latestnews.rssfeed https://ift.tt/2CKuMaj
via IFTTT
Friday, March 29, 2019
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
ഭീകരവാദികള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയാനുള്ള പ്രമേയം രക്ഷാസമിതി പാസാക്കി
ഭീകരവാദികള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്നത് തടയാനുള്ള പ്രമേയം രക്ഷാസമിതി പാസാക്കി
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About e NEWS
mathrubhumi.latestnews.rssfeed
Labels:photos
MATHRUBHUMI,
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment