സൂര്യതാപം, വരൾച്ച: സ്ഥിതി ആശങ്കാജനകമല്ലെന്ന് വിലയിരുത്തൽ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, March 28, 2019

സൂര്യതാപം, വരൾച്ച: സ്ഥിതി ആശങ്കാജനകമല്ലെന്ന് വിലയിരുത്തൽ

തിരുവനന്തപുരം: കൊടുംചൂടും വരൾച്ചയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഏകോപനത്തിന് മൂന്നു കർമസമിതികൾക്ക് സർക്കാർ രൂപംനല്കി. കളക്ടറേറ്റുകളിൽ കൺട്രോൾ റൂമുകൾ തുറക്കാനും ചീഫ് സെക്രട്ടറി ടോം ജോസിന്റെ അധ്യക്ഷയിൽ ചേർന്ന യോഗം നിർദേശിച്ചു. മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര യോഗം. സംസ്ഥാനത്ത് ആശങ്കാജനകമായ സാഹചര്യമില്ലെന്ന് യോഗം വിലയിരുത്തി. കർമസമിതി വരൾച്ച, കുടിവെള്ള ദൗർലഭ്യം, ജില്ലകളിലെ കൺട്രോൾ റൂം മേൽനോട്ടം, ഏകോപനം എന്നിവയ്ക്കായി ജലവിഭവവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, റവന്യൂ ദുരന്തനിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലുള്ള കർമസമിതി പ്രവർത്തിക്കും. ജലദൗർലഭ്യം മൂലം നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങൾ മനുഷ്യർക്കും വിളകൾക്കും നാശനഷ്ടവും ആപത്തും സൃഷ്ടിക്കുന്നത് ഒഴിവാക്കുന്നതിനായി വനം പ്രിൻസിപ്പൽ സെക്രട്ടറി, സംസ്ഥാന ഫോറസ്റ്റ് മേധാവി എന്നിവരുടെ നേതൃത്വത്തിൽ മറ്റൊരു സംഘം പ്രവർത്തിക്കും. പകർച്ചവ്യാധികൾ തടയുന്നതിന് ആവശ്യമായ നിർദേശങ്ങൾ നൽകുന്നതിനും പ്രവർത്തന പുരോഗതിയുടെ മേൽനോട്ടത്തിനും ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ മറ്റൊരു സംഘവുമുണ്ടാകും. ദൗത്യസേനകളുമായി സഹകരിച്ച് കളക്ടർമാർ ജില്ലകളിലെ പ്രവർത്തനം ഏകോപിപ്പിക്കും. സൂര്യാഘാതവുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ സൂര്യാഘാതവുമായി ബന്ധപ്പെട്ട് വ്യാജവാർത്തകൾ പ്രചരിക്കുന്നുണ്ടെന്നും ജനങ്ങളെ ശരിയായ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ജില്ലാ കളക്ടർമാർ ശ്രദ്ധിക്കണമെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. ജലം പാഴാക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടി സ്വീകരിക്കും. അഡീഷണൽ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണു, നഗരകാര്യവകുപ്പ് ഡയറക്ടർ ആർ. ഗിരിജ, എൽ.എസ്.ജി. അർബൻ-ഇൻ- -ചാർജ് സെക്രട്ടറി ഡോ. ടി. മിത്ര, ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ എം. അഞ്ജന വിവിധ വകുപ്പുകളിലെ മറ്റു ഉന്നതതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. content highlights:heat wave sunburn


from mathrubhumi.latestnews.rssfeed https://ift.tt/2JKnJ7y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages