മധുരൈയില്‍ പ്രമുഖ എഴുത്തുകാരന്‍ സു വെങ്കടേശന്‍ സി.പി.എം സ്ഥാനാര്‍ഥി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, March 17, 2019

മധുരൈയില്‍ പ്രമുഖ എഴുത്തുകാരന്‍ സു വെങ്കടേശന്‍ സി.പി.എം സ്ഥാനാര്‍ഥി

ചെന്നൈ: 15 വർഷങ്ങൾക്ക് ശേഷം മധുരൈ ലോക്സഭാ മണ്ഡലത്തിൽ സി.പി.എം മത്സരിക്കും. സംസ്ഥാനത്തെ മതേതര പുരോഗമന മുന്നണിയുടെ ഭാഗമായ സി.പി.എം മധുരൈ ഉൾപ്പടെ രണ്ട് മണ്ഡലത്തിലാണ് മത്സരിക്കുക. സി.പി.എം നേതാവും പ്രമുഖ തമിഴ് എഴുത്തുകാരനുമായ സു വെങ്കടേശനാണ് മധുരൈയിലെ സി.പി.എം സ്ഥാനാർഥി. രണ്ടാമത്തെ മണ്ഡലമായ കോയമ്പത്തൂരിൽ പി.ആർ നടരാജനും സി.പി.എം സ്ഥാനാർഥിയാകും. തമിഴ്നാട് മൂർപോക്ക് എഴുത്താളർ കലൈഞ്ജർ സംഘത്തിന്റെ ദീർഘകാലം സെക്രട്ടറിയായിരുന്ന സു വെങ്കടേശൻ ഇപ്പോൾ അതിന്റെ പ്രസിഡണ്ടാണ്.മധുര നഗരത്തിന്റെ 600 കൊല്ലത്തെ ചരിത്രത്തെ അവലംബമാക്കി എഴുതിയ കാവൽക്കോട്ടം നോവൽ 2011ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടി. അറവാൻ എന്ന പേരിൽ ആ കൃതി സിനിമ ആയിട്ടുണ്ട്. 2006ൽ തിരുപറൻകുണ്ട്രം നിയമസഭാമണ്ഡലത്തിൽ നിന്ന് മത്സരിച്ച സു വെങ്കടേശൻ 12,686 വോട്ടുകൾക്ക് എ.ഐ.എഡി.എംകെ സ്ഥാനാർഥിയോട് പരാജയപ്പെടുകയായിരുന്നു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ സു വെങ്കടേശൻ തമിഴ്നാട്ടിൽ സി.പി.എം നടത്തുന്ന നിരവധി സമരങ്ങളുടെ മുന്നണി പോരാളി കൂടിയാണ്. ഡി.എം.കെ പിന്തുണയോടെ മത്സരിക്കുന്ന വെങ്കടേശന്റെ പ്രചരണ പ്രവർത്തനങ്ങളിൽ ഡി.എം.കെ നേതാക്കന്മാരും സജീവമായുണ്ട്. content highlights:CPM to contest Madurai after 15 years


from mathrubhumi.latestnews.rssfeed https://ift.tt/2JihJTn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages