ന്യൂഡൽഹി: കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തെ വിമർശിച്ചതിന് നീതി ആയോഗ് ഉപാധ്യക്ഷന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. അധികാരത്തിലെത്തിയാൽ രാജ്യത്തെ പാവപ്പെട്ടവർക്ക് 12,000 രൂപ മാസവരുമാനം ഉറപ്പാക്കുന്ന ന്യൂതം ആയ് യോജന ( ന്യായ്) പദ്ധതിയെ വിമർശിച്ചതിന് വിശദീകരണം ചോദിച്ച് തിരഞ്ഞെടടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചത്. രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം രാജ്യത്തിന്റെ സാമ്പത്തിക അച്ചടക്കം തകർക്കുമെന്ന് നീതി ആയോഗ് ഉപാധ്യഷൻ രാജീവ് കുമാർ വിമർശിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ ജയിക്കുന്നതിനുവേണ്ടി 1971-ൽ ഗരീബി ഹഠാവോ, 2008-ൽ വൺ റാങ്ക് വൺ പെൻഷൻ, 2013 ഭക്ഷ്യസുരക്ഷാബിൽ എന്നിവ കോൺഗ്രസ് പാർട്ടി കൊണ്ടുവന്നെങ്കിലും അവയൊന്നും പൂർത്തിയാക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ലെന്നും കുമാർ ട്വീറ്റ് ചെയ്തിരുന്നു. ഇതിനെതിരായാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. നീതി ആയോഗ് ഉപാധ്യക്ഷന്റെ പരാമർശങ്ങൾ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ലംഘനമാണെന്നാണ് കമ്മീഷന്റെ വിലയിരുത്തൽ. പെരുമാറ്റച്ചട്ട പ്രകാരം സർക്കാർ ഉദ്യോഗസ്ഥർ, സംവിധാനങ്ങൾ, വാഹനങ്ങൾ എന്നിവ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിക്കോ സ്ഥാനാർഥികൾക്കോ പിന്തുണ നൽകുന്ന രീതിയിൽ പ്രവർത്തിക്കാൻ പാടില്ല. നീതി ആയോഗ് സർക്കാർ സംവിധാനമാണ്. അതിന്റെ ഉപാധ്യക്ഷൻ സർക്കാരിന്റെ ശമ്പള ആനുകൂല്യങ്ങൾ കൈപ്പറ്റുന്ന ആളും. അങ്ങനെയുള്ള ഒരു വ്യക്തി ബിജപിക്ക് മേൽക്കൈ നൽകുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്താൻ പാടില്ലായിരുന്നുവെന്ന് കമ്മീഷൻ വിലയിരുത്തുന്നു. വിഷയത്തിൽ രണ്ടുദിവസത്തിനകം വിശദീകരണം നൽകാനാണ് രാജിവ് കുമാറിനോട് തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. Content Highlights:EC seek Explenation from NITI Ayog Vics President for criticizing Congress Election Manifesto
from mathrubhumi.latestnews.rssfeed https://ift.tt/2CGdPxP
via
IFTTT
No comments:
Post a Comment