ഹൈദരാബാദ്: വഞ്ചനയ്ക്കും വ്യാജരേഖ ചമച്ചതിനുംകേരളത്തിന്റെ ചുമതലയുള്ള ബിജെപി ജനറൽ സെക്രട്ടറി പി.മുരളീധര റാവുവിനും മറ്റ് എട്ട് പേർക്കുമെതിരെ ഹൈദരാബാദ് പോലീസ് കേസെടുത്തു. ഫാർമസ്യൂട്ടിക്കൽ എക്സ്പോർട്ട് പ്രമോഷൻ കൗൺസിലിന്റെചെയർമാൻ പദവിവാഗ്ദാനം ചെയ്ത് 2.17 കോടി രൂപ കൈക്കൂലിവാങ്ങിയതുമായി ബന്ധപ്പെട്ടാണ് റാവുവിനും മറ്റുള്ളവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. ഹൈദരാബാദ് സ്വദേശികളായ ടി.പ്രവർണ റെഡ്ഡി, ഭാര്യ മഹിപാൽ റെഡ്ഡി എന്നിവരാണ് പരാതിക്കാർ. പ്രതിരോധ മന്ത്രി നിർമലാ സീതാരാമന്റെ വ്യാജ ഒപ്പിട്ട് നിയമന കത്ത് കാണിച്ചാണ് ഇവർ പണം തട്ടിയതെന്നാണ് പരാതി.നിർമലാ സീതാരാമൻ വ്യാവസായ വാണിജ്യ മന്ത്രിയായിരിക്കുന്ന ഘട്ടത്തിലായിരുന്നു സംഭവം. പണം വാങ്ങിയിട്ടും നിയമനം ലഭിച്ചില്ല. തുടർന്ന് പരാതിക്കാർ പണം തിരികെ ആവശ്യപ്പെട്ടു. ഈ സമയത്ത് മുരളീധര റാവു ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു. ഇപ്പോൾ കോടതിയുടെ നിർദേശ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങൾക്കുള്ള വകുപ്പുകൾ ചേർത്താണ് മുരളീധര റാവുവടക്കം ഒമ്പത് പേർക്കെതിരെ കേസെടുത്തിരിക്കുന്നത്. അതേ സമയം വിഷയത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്ന് മുരളീധര റാവു പ്രതികരിച്ചു. Content Highlights:BJP general secretary 'forges' Nirmala Sitharamans sign, booked
from mathrubhumi.latestnews.rssfeed https://ift.tt/2UYkw5p
via
IFTTT
No comments:
Post a Comment