വിവാഹ നിശ്ചയത്തിന് പോയി മടങ്ങവെ അപകടം: പ്രതിശ്രുതവരന്‍ ഉള്‍പ്പടെ 3 പേര്‍ മരിച്ചു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, April 26, 2019

വിവാഹ നിശ്ചയത്തിന് പോയി മടങ്ങവെ അപകടം: പ്രതിശ്രുതവരന്‍ ഉള്‍പ്പടെ 3 പേര്‍ മരിച്ചു

കണിച്ചുകുളങ്ങര: ദേശീയ പാതയിൽ ആലപ്പുഴ കണിച്ചുകുളങ്ങരയിൽ കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസും വിവാഹ നിശ്ചയത്തിന് പോയി മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് പ്രതിശ്രുതവരൻ ഉൾപ്പടെ മൂന്ന് പേർ മരിച്ചു. കണ്ണൂർ ഇരിട്ടി സ്വദേശിയായപ്രതിശ്രുതവരൻ വിനീഷ് (25), വിനീഷിന്റെ അമ്മയുടെ സഹോദരി പ്രസന്ന (55) പ്രസന്നയുടെ സഹോദരിയുടെ മകളുടെ ഭർത്താവ്ഉദയകത്ത് തെക്കേതിൽ വീട്ടിൽ വിജയകുമാർ (38),എന്നിവരാണ് മരിച്ചത്.പൂവാറിൽ വിനീഷിന്റെ വിവാഹ നിശ്ചയം കഴിഞ്ഞ് മങ്ങുകയായിരുന്നു ടെമ്പോ ട്രാവലറിലുള്ള സംഘം. മൂന്നു കുട്ടികളടക്കം 11 പേർക്ക് പരിക്കേറ്റു.വ്യാഴാഴ്ച രാത്രി 12 മണിയോടെ കണിച്ചുകുളങ്ങര ജങ്ഷനിൽ കാണിക്കവഞ്ചിക്ക് മുന്നിലാണ് അപകടം. വിവാഹ നിശ്ചയം കഴിഞ്ഞ്തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോകുകയായിരുന്ന ടെമ്പോ ട്രാവലറും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന സൂപ്പർഫാസ്റ്റുമായിട്ടാണ് ഇടിച്ചത്.മുന്നിൽപോയ ഒരു വാഹനത്തെ മറികടന്ന വാൻ കെ.എസ്.ആർ.ടി.സി ബസ് വരുന്നത് കണ്ട് റോഡിന്റെ വലത് വശത്തേക്ക് വെട്ടിക്കുകയായിരുന്നു. വാനിന്റെ പിന്നിൽ ഇടത് ഭാഗത്താണ് ബസ് ഇടിച്ചത്.ഇടിയുടെ ആഘാതത്തിൽ ട്രാവലർ തകർന്നു. പരിക്കേറ്റവരെ മാരാരിക്കുളം പോലീസും നാട്ടുകാരും ചേർന്ന്വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ പൊട്ടിയടർന്ന് ഒരുവശത്തേക്ക് മറിഞ്ഞ ടെമ്പോ ട്രാവലറിൽനിന്ന് വളരെ കഷ്ടപ്പെട്ടാണ് ആളുകളെ പുറത്തെത്തിച്ചത്. ഓടിക്കൂടിയ നാട്ടുകാരും പിന്നാലെ വാഹനങ്ങളിലെത്തിയവരുംകൂടി ചേർന്നാണ് വാനിന്റെ ഭാഗങ്ങൾ പൊളിച്ച് എല്ലാവരെയും പുറത്തെടുത്തത്. മൂന്നുപേർ സംഭവസ്ഥത്തുതന്നെ മരിച്ചിരുന്നു. നടുക്കം വിട്ടുമാറാതെ സനീഷ് കണിച്ചുകുളങ്ങര: കൺമുമ്പിൽ കണ്ട അപകടത്തിന്റെ നടുക്കം വിട്ടുമാറാതെയാണ് ഇരിങ്ങാലക്കുട അവിട്ടത്തൂർ കദളിക്കാട്ടിൽ സനീഷ് തൃശ്ശൂരിലേക്കുള്ള തന്റെ തുടർയാത്ര നടത്തിയത്. തിരുവനന്തപുരത്തെ ജോലിസ്ഥലത്തുനിന്ന് തന്റെ കാറിൽ ഇരിങ്ങാലക്കുടയിലേക്ക് പോകുകയായിരുന്നു സനീഷ്. സനീഷ് ഓടിച്ചിരുന്ന കാറിന്റെ മുമ്പിലാണ് ടെമ്പോ ട്രാവലർ ഉണ്ടായിരുന്നത്. രാത്രി പന്ത്രണ്ടുമണി കഴിഞ്ഞിരുന്നതിനാൽ അധികവാഹനങ്ങളൊന്നും റോഡിൽ ഉണ്ടായിരുന്നില്ല. പെട്ടെന്നാണ് തൊട്ടുമുന്നിലെ അപകടം സനീഷ് കണുന്നത്. മറ്റൊരു വാഹനത്തെ മറികടന്ന് അല്പം വളഞ്ഞുവന്ന കെ.എസ്.ആർ.ടി.സി.ബസ് അതിശക്തിയായി ടെമ്പോ ട്രാവലറിന്റെ വശത്തായി ഇടിക്കുകയായിരുന്നു. സനീഷ് ഉൾപ്പെടെയുള്ളവർ പെട്ടന്ന് വണ്ടിനിർത്തി രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ട്രാവലറിനുള്ളിൽ കുടുങ്ങിയവരെ വളരെ പണിപ്പെട്ടാണ് പുറത്തെത്തിച്ചതെന്ന് സനീഷ് പറയുന്നു. അപ്പോഴേക്കും ഇടിയുടെ ശബ്ദംകേട്ട് നാട്ടുകാരും ഓടിയെത്തി. ഇരുവശങ്ങളിൽനിന്ന് വാഹനത്തിൽ വന്നവരും രക്ഷാപ്രവർത്തനങ്ങളിൽ സഹായിച്ചു. മൂന്നുപേർ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നതായി സനീഷ് പറയുന്നു. മൂന്ന് ആംബുലൻസുകളെത്തിയാണ് പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയത്. content highlights:Road accident,Kanichukulangara, KSRTC Bus,tempo traveller


from mathrubhumi.latestnews.rssfeed http://bit.ly/2GN9t9x
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages