30 വർഷം:സുഡാൻ പ്രസിഡന്റ് ബഷീറിനെ സൈന്യം പുറത്താക്കി; ആഘോഷിച്ച് ജനങ്ങൾ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, April 12, 2019

30 വർഷം:സുഡാൻ പ്രസിഡന്റ് ബഷീറിനെ സൈന്യം പുറത്താക്കി; ആഘോഷിച്ച് ജനങ്ങൾ

കാർട്ടൂം: മൂന്നുപതിറ്റാണ്ടായി രാജ്യഭരണം കൈവശംവെച്ചിരുന്ന സുഡാൻ പ്രസിഡന്റ് ഒമർ അൽ ബഷീറിനെ സൈന്യം പുറത്താക്കി. ബഷീറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാജ്യത്ത് മാസങ്ങളായിനടന്ന പ്രതിഷേധങ്ങൾ കഴിഞ്ഞയാഴ്ചകളിൽ ശക്തമായിരുന്നു. ബഷീറിനെ അറസ്റ്റുചെയ്ത് സുരക്ഷിതകേന്ദ്രത്തിലാക്കിയതായി പ്രതിരോധമന്ത്രിയും സൈനിക ജനറലുമായ അഹമ്മദ് അവാദ് ഇബ്ൻ ഔഫ് അറിയിച്ചു. രണ്ടുവർഷത്തേക്ക് സൈനികസമിതിക്കായിരിക്കും ഭരണച്ചുമതല. അതിനുശേഷം തിരഞ്ഞെടുപ്പുനടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇനിയൊരറിയിപ്പുണ്ടാകുംവരെ രാജ്യത്തിന്റെ അതിർത്തികളും വ്യോമമേഖലയും അടച്ചതായി അദ്ദേഹം അറിയിച്ചു. 'സൈന്യം സുപ്രധാനസന്ദേശം നൽകുന്നു, കേൾക്കാൻ തയ്യാറായിരിക്കൂ'വെന്ന് ദേശീയ ടെലിവിഷനിലൂടെ ജനങ്ങളോട് നിർദേശിച്ചശേഷമായിരുന്നു ബഷീറിനെ പുറത്താക്കിയെന്ന പ്രഖ്യാപനം. പതിവുപരിപാടികൾ നിർത്തിവെപ്പിച്ചശേഷമായിരുന്നു ഇത്. ഔദ്യോഗിക സ്ഥിരീകരണം വരുന്നതിനുമുന്പുതന്നെ ബഷീറിനെ സൈന്യം വീട്ടുതടങ്കലിലാക്കിയെന്ന വാർത്തകൾ പ്രചരിച്ചു. ഇതോടെ തലസ്ഥാനമായ കാർട്ടൂമിൽ പ്രതിഷേധക്കാർ വിജയാരവമുയർത്തി. നമ്മൾ വിജയിച്ചുവെന്ന മുദ്രാവാക്യവുമായി പതിനായിരക്കണക്കിനാളുകൾ പ്രകടനം നടത്തി. വ്യാഴാഴ്ച ദേശീയ ടെലിവിഷന്റെ ചുമതല പിടിച്ചെടുത്ത സൈന്യം നാഷണൽ കോൺഗ്രസ് പാർട്ടിയിലെ ബഷീറുമായി അടുപ്പമുള്ള ഏതാനും മുതിർന്ന അംഗങ്ങളെയും അറസ്റ്റുചെയ്തതായാണ് വിവരം. കാർട്ടൂം വിമാനത്താവളം അടയ്ക്കുകയും നഗരത്തിൽ സൈനികവിന്യാസം വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഒരുങ്ങുന്നതായും റിപ്പോർട്ടുണ്ട്. 1989-ൽ അട്ടിമറിയിലൂടെ അധികാരത്തിലേറിയ ബഷീറിനെതിരേ ഡിസംബറിലാണ് പ്രക്ഷോഭമാരംഭിച്ചത്. ഭക്ഷ്യോത്പന്നവില സർക്കാർ മൂന്നിരട്ടിയായി ഉയർത്തിയതോടെയായിരുന്നു ഇത്. content highlights:Sudans Omar al-Bashir forced out in coup


from mathrubhumi.latestnews.rssfeed http://bit.ly/2P5TiYu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages