ശ്രീനഗർ: പുൽവാമ ആക്രമണത്തിന് ശേഷം മാത്രം 41 തീവ്രവാദികളെ സൈന്യം വധിച്ചതായി15 കോപ്സ് കമാൻഡർ ലെഫ്റ്റനന്റ് ജനറൽ കെ.ജി.എസ് ദില്ലൻ. ഈ വർഷം ആകെ 69 തീവ്രവാദികളെ വധിച്ചതായും 12 പേരെ പിടികൂടിയതായും അദ്ദേഹം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. പുൽവാമ ആക്രമണത്തിന് ശേഷം കൊല്ലപ്പെട്ടവരിൽ 25 പേർ ജെയ്ഷേ മുഹമ്മദ് തീവ്രവാദികളാണ്. ജെയ്ഷെ മുഹമ്മദിനെ അടിച്ചമർത്താനുള്ള നീക്കവുമായി തങ്ങൾ മുന്നോട്ട് പോകുകയാണ്. നിയന്ത്രണ രേഖയ്ക്ക് സമീപവും ഉൾപ്രദേശങ്ങളിലും നടത്തുന്ന പരിശോധനകൾ ശക്തമായി തുടരും. പഴയ നിലയിലേക്ക് താഴ്വരയെ തിരിച്ച് കൊണ്ടുപോകാൻ അനുവദിക്കില്ല. ചെറിയ തോതിൽ തീവ്രവാദികളുടെ സാന്നിധ്യം ഇപ്പോഴും താഴ്വരയിലുണ്ട്. അവരെയും ഉടൻ അമർച്ച ചെയ്യും. തീവ്രവാദികളായ നിരവധി യുവാക്കളെ മുഖ്യധാര ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. പ്രദേശവാസികളിൽ തീവ്രവാദ സംഘടനകളിലേക്ക് ആകർഷിക്കപ്പെടുന്നവരുടെ എണ്ണം കുറഞ്ഞുവരികയാണെന്നും ലെഫ്റ്റനന്റ് ജനറൽ കെ.ജി.എസ് ദില്ലൻ വ്യക്തമാക്കി. ശ്രീനഗറിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മു കശ്മീർ ഡി.ജി.പി ദിൽഭാഗ് സിങും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. content highlights:41 terrorists eliminated post-Pulwama terror attack
from mathrubhumi.latestnews.rssfeed http://bit.ly/2DxXw6F
via
IFTTT
No comments:
Post a Comment