രജൗറി: ബാലാകോട്ടിലുള്ള ജെയ്ഷെ മുഹമ്മദ് താവളത്തിൽ വ്യോമസേന ആക്രമണം നടത്തിയതിനുശേഷം 513 തവണ ജമ്മുകശ്മീരിലെ നിയന്ത്രണരേഖയിൽ പാകിസ്താൻ വെടിനിർത്തൽകരാർ ലംഘിച്ചെന്ന് ഇന്ത്യൻ സൈന്യം. നൂറോളം തവണ വമ്പൻ ആയുധങ്ങളുപയോഗിച്ചായിരുന്നു ആക്രമണമെന്ന് 16 കോർ കമാൻഡർ ലെഫ്റ്റനന്റ് ജനറൽ പരംജീത് സിങ് മാധ്യമങ്ങളോട് പറഞ്ഞു. “ഈ ആക്രമണങ്ങൾക്കൊക്കെ ഇന്ത്യൻ സൈന്യം തിരിച്ചടി നൽകിയിട്ടുണ്ട്. ഞങ്ങൾക്ക് ലഭ്യമായ വിവരങ്ങളനുസരിച്ച് ഇന്ത്യൻ ഭാഗത്തുണ്ടായ മരണങ്ങളുടെ അഞ്ചോ ആറോ ഇരട്ടിയാണ് പാകിസ്താൻ ഭാഗത്തുണ്ടായത്” -സിങ് പറഞ്ഞു. ഫെബ്രുവരി 26-നാണ് ബാലാകോട്ടിൽ ഇന്ത്യ വ്യോമാക്രമണം നടത്തിയത്. content highlights:513 ceasefire violations by Pakistan after Balakot air strikes
from mathrubhumi.latestnews.rssfeed http://bit.ly/2v1SBpS
via
IFTTT
No comments:
Post a Comment