ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടവിധിയെഴുത്ത് വ്യാഴാഴ്ച നടക്കും. 13 സംസ്ഥാനങ്ങളിലെ 97 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. ഇവിടെ പരസ്യപ്രചാരണം ചൊവ്വാഴ്ച സമാപിക്കും. രണ്ടാംഘട്ടത്തിൽ ഏറ്റവും കൂടുതൽ മണ്ഡലങ്ങളുള്ളത് തമിഴ്നാട്ടിലാണ്-39 എണ്ണം. കർണാടകത്തിലെ 14 മണ്ഡലങ്ങളിലും ഉത്തർപ്രദേശിൽ എട്ടിടത്തും വിധിയെഴുത്ത് നടക്കും. മഹാരാഷ്ട്ര: 10, അസം: 5, ബിഹാർ: 5, ഛത്തീസ്ഗഢ്: 3, ജമ്മുകശ്മീർ: 2, മണിപ്പുർ: 1, ഒഡിഷ: 5, ത്രിപുര: 1, ബംഗാൾ: 3, പുതുച്ചേരി: 1 എന്നിങ്ങനെയാണ് വോട്ടെടുപ്പ് നടക്കുന്ന മറ്റ് മണ്ഡലങ്ങൾ. തമിഴ്നാട്ടിൽ ഒറ്റഘട്ടം വോട്ടെടുപ്പാണ് നടക്കുന്നതെങ്കിൽ ഏഴ് ഘട്ടങ്ങളാണ് ഉത്തർപ്രദേശിലും ബിഹാറിലുമുള്ളത്. കർണാടകത്തിൽ രണ്ട് ഘട്ടമായാണ് ജനവിധി. പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി. ദേശീയ അധ്യക്ഷൻ അമിത് ഷാ, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, പ്രിയങ്കാഗാന്ധി, ബി.എസ്.പി. നേതാവ് മായാവതി തുടങ്ങിയവർ രണ്ടാംഘട്ടം വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ സജീവപ്രചാരണത്തിന് ഇറങ്ങി. ഈമാസം 23-നാണ് കേരളത്തിലെ 20 മണ്ഡലങ്ങൾ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ 115 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്. ഏഴുഘട്ട തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ മണ്ഡലങ്ങളിൽ വോട്ടെടുപ്പ് മൂന്നാം ഘട്ടത്തിലാണ്. content highlights:Second t phase of 2019 Lok Sabha elections
from mathrubhumi.latestnews.rssfeed http://bit.ly/2UdI45b
via
IFTTT
No comments:
Post a Comment