മുഖ്യമന്ത്രി എട്ടിന് വിദേശത്തേക്ക്; മസാലബോണ്ട് വിജയാഘോഷം ലണ്ടനിൽ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, April 26, 2019

മുഖ്യമന്ത്രി എട്ടിന് വിദേശത്തേക്ക്; മസാലബോണ്ട് വിജയാഘോഷം ലണ്ടനിൽ

തിരുവനന്തപുരം: ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് വഴി സംസ്ഥാന സർക്കാരിന്റെ മസാലബോണ്ട് വിജയകരമായി വിറ്റഴിക്കാൻ കഴിഞ്ഞതിന്റെ ആഘോഷം മേയ് 17-ന് ലണ്ടനിൽ നടക്കും. പത്തുദിവസത്തെ യൂറോപ്യൻ പര്യടനത്തിനായി എട്ടിന് പുറപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയനും ചടങ്ങിൽ പങ്കെടുക്കും. ഇന്ത്യൻ രൂപയിൽ വിദേശത്ത് ഇറക്കുന്ന കടപ്പത്രമായ മസാലബോണ്ടുവഴി 2650 കോടി സമാഹരിക്കാനാണ് കിഫ്ബിക്ക് റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ചിട്ടുള്ളത്. ഇതിൽ 2150 കോടി സമാഹരിച്ചു. ഇതിന്റെ വിജയാഘോഷമാണ് ലണ്ടനിൽ സംഘടിപ്പിക്കുന്നത്. മന്ത്രി തോമസ് ഐസക്കും കിഫ്ബി സി.ഇ.ഒ. ഡോ. കെ.എം. എബ്രഹാമും ചടങ്ങിൽ പങ്കെടുക്കുന്നുണ്ട്. സിങ്കപ്പൂർ സ്റ്റോക്ക് എക്സ്ചേഞ്ചിലും ബോണ്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. നെതർലൻഡ്സ്, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലെ പരിപാടികളിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രിയുടെ യാത്ര. ചീഫ് സെക്രട്ടറി ടോം ജോസ്, ജലവിഭവ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത എന്നിവരും ഒപ്പമുണ്ടാകും. ഒമ്പതുമുതൽ 11 വരെയാണ് നെതർലൻഡ്സിലെ പരിപാടികൾ. പ്രളയാനന്തര പുനർനിർമാണവുമായി ബന്ധപ്പെട്ട് അവിടത്തെ മാതൃക പരിചയപ്പെടുകയാണ് പ്രധാനം. ഇത് കുട്ടനാട്ടിലും മറ്റും പ്രയോജനപ്പെടുത്താനാവുമോയെന്നാണ് അന്വേഷിക്കുന്നത്. യു.എൻ.ഇ.പി.യുടെ റൂം ഫോർ റിവർ പ്രോജക്ടുമായി ബന്ധപ്പെട്ട് നെതർലൻഡ്സിലെ നൂർവാർഡ് മേഖലയും സംഘം സന്ദർശിക്കും. നെതർലൻഡ്സ് വാട്ടർമാനേജ്മെന്റ് മന്ത്രിയുമായും സംഘം ചർച്ച ചെയ്യും. 13 മുതൽ 15 വരെ ജനീവയിൽ നടക്കുന്ന യു.എൻ. വേൾഡ് റീകൺസ്ട്രക്ഷൻ കോൺഫറൻസിലും സംഘം പങ്കെടുക്കും. റവന്യൂ സെക്രട്ടറി ഡോ. വി.വേണു, ദുരന്തനിവാരണ അതോറിറ്റി മെമ്പർസെക്രട്ടറി ഡോ. ശേഖർ എൽ. കുര്യാക്കോസ് എന്നിവരും ഒപ്പമുണ്ടാകും. 16-ന് മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും പാരീസിലെ മലയാളി സംഘടനകളുമായി ചർച്ച നടത്തും. 17-ന് മസാലബോണ്ടുമായി ബന്ധപ്പെട്ട ചടങ്ങുകൾക്കുശേഷം 18-ന് മടങ്ങും. Content Highlights:CM Pinarayi Vijayan Going to Europe on May 8


from mathrubhumi.latestnews.rssfeed http://bit.ly/2DAB1Oj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages