തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി തിങ്കളാഴ്ച തിരുവനന്തപുരത്തെത്തും. അന്തരിച്ച മുൻമന്ത്രി കെ.എം. മാണിയുടെ വീടും ചൊവ്വാഴ്ച രാഹുൽ സന്ദർശിക്കും. തിങ്കളാഴ്ച രാത്രി 10-ന് തിരുവനന്തപുരത്തെത്തുന്ന അദ്ദേഹം കോവളം ഉദയ സമുദ്ര ഹോട്ടലിൽ താമസിക്കും. ചൊവ്വാഴ്ച രാവിലെ ഹെലികോപ്റ്ററിൽ കൊല്ലത്തെത്തും. രാവിലെ 10-ന് പത്തനാപുരത്തും 11.30-ന് പത്തനംതിട്ടയിലും തിരഞ്ഞെടുപ്പ് യോഗങ്ങളിൽ പ്രസംഗിക്കും. പത്തനംതിട്ടയിൽനിന്ന് ഹെലികോപ്റ്ററിൽ പാലാ സെയ്ന്റ് തോമസ് കോളേജ് ഗ്രൗണ്ടിലെത്തും. തുടർന്നാണ് കെ.എം. മാണിയുടെ വീട്ടിലെത്തുക. വൈകീട്ട് നാലിന് ആലപ്പുഴയിൽ തിരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ പ്രസംഗിക്കും. തിരിച്ച് തിരുവനന്തപുരത്തെത്തി വൈകീട്ട് ആറിന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് സമ്മേളനത്തിൽ പങ്കെടുക്കും. രാത്രി കണ്ണൂരിലേക്ക് പോകും. ബുധനാഴ്ച രാവിലെ 7.30-ന് കണ്ണൂർ സാധു ഓഡിറ്റോറിയത്തിൽ കാസർകോട്, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽനിന്നുള്ള യു.ഡി.എഫ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് രാഹുൽ വയനാട്ടിലേക്ക് പോകും. അവിടെ ബത്തേരിയിലും തിരുവമ്പാടിയിലും വൈകുന്നേരം വണ്ടൂരിലും തൃത്താലയിലും നടക്കുന്ന പൊതുപരിപാടികളിലും പ്രസംഗിക്കും. content highlights: rahul gandhi in kerala
from mathrubhumi.latestnews.rssfeed http://bit.ly/2Pdpnhe
via
IFTTT
No comments:
Post a Comment