തിരഞ്ഞെടുപ്പ് പ്രചാരണം : പ്രകോപനം പാടില്ലെന്ന് അണികളോട് സി.പി.എം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, April 13, 2019

തിരഞ്ഞെടുപ്പ് പ്രചാരണം : പ്രകോപനം പാടില്ലെന്ന് അണികളോട് സി.പി.എം

കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പ് കഴിയുംവരെ യാതൊരുവിധ പ്രകോപനപരമായ പ്രവർത്തനങ്ങളും നടത്തരുതെന്ന് അണികളോട് സി.പി.എം. അണികളെ നിയന്ത്രിക്കാനും നിർദേശങ്ങൾ നൽകാനും എല്ലാ ജില്ലകളിലും പ്രത്യേക സ്ക്വാഡും രൂപവത്കരിച്ചു. ആഴ്ചയിൽ മൂന്നുദിവസം സ്ക്വാഡ് പ്രവർത്തനം വിലയിരുത്തും. ഇതിന് ജില്ലാ കമ്മിറ്റി മേൽനോട്ടം വഹിക്കും. സംസ്ഥാന കമ്മിറ്റിയിലേക്ക് ഇത് റിപ്പോർട്ട് ചെയ്യും. മുമ്പ് പ്രകോപനപരമായ പ്രവർത്തനങ്ങൾ നടത്തിയ അണികളെ വേണ്ടിവന്നാൽ പ്രചാരണത്തിൽനിന്ന് മാറ്റി നിർത്താനും തീരുമാനമുണ്ട്. പ്രചാരണാർഥം വീടുകളിൽ കയറുന്നവർ വീട്ടുകാരോട് പേരുപറഞ്ഞു പരിചയപ്പെടുത്തണം. പാർട്ടിയിലെ സ്ഥാനം അറിയിക്കണം. പ്രകോപനപരമായ ഒരു സംസാരവും പാടില്ല. വീട്ടുകാർ പ്രകോപനപരമായി സംസാരിച്ചാലും സംയമനം പാലിക്കണം. വീട്ടുകാരുടെ അനുമതിയോടെ മാത്രമേ പോസ്റ്ററുകളും മറ്റും ചുവരിലും മതിലിലും പതിപ്പിക്കാവൂ. വീടുകൾ സന്ദർശിക്കുന്നവർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ എൽ.ഡി.എഫ്. ഗൃഹസന്ദർശനങ്ങൾ എന്ന മൊബൈൽ ആപ്പ് വഴി കൃത്യമായ വിവരങ്ങൾ രേഖപ്പെടുത്തണം. വീട്ടുകാർ ഏത് പാർട്ടിക്കാണ് വോട്ട് ചെയ്യാൻ തീരുമാനിച്ചിരിക്കുന്നതെന്നും ആപ്പിലൂടെ അറിയിക്കണം. രാത്രി പോസ്റ്റർ ഒട്ടിക്കാൻ പോകുന്നവർ പട്രോളിങ്ങിലുള്ള പോലീസ് ചോദിച്ചാൽ കൃത്യമായി വിവരങ്ങൾ പറയണം. തെളിവായി പോസ്റ്ററുകൾ കാണിക്കണം. മദ്യപിച്ചും ആയുധങ്ങളുമായും പോസ്റ്ററുകൾ ഒട്ടിക്കാനും തിരഞ്ഞെടുപ്പ് പ്രചാരണത്തിനും പോകരുത്. എതിർപാർട്ടികാർ ഒരേ സ്ഥലത്ത് പോസ്റ്ററുകളൊട്ടിക്കാൻ എത്തിയാൽ പ്രകോപനപരമായ തരത്തിലുള്ള സംഭാഷണങ്ങളോ പ്രവർത്തനങ്ങളോ പാടില്ലെന്നും നിർദേശമുണ്ട്. Content Highlights:no provocation until poling done CPM to workers


from mathrubhumi.latestnews.rssfeed http://bit.ly/2Iu4BbJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages