ബംഗാള്‍ പഴയ ബിഹാര്‍ പോലെയെന്ന് നിരീക്ഷകന്‍; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, April 21, 2019

ബംഗാള്‍ പഴയ ബിഹാര്‍ പോലെയെന്ന് നിരീക്ഷകന്‍; തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിലവിലുള്ള സ്ഥിതി 10- 15 വർഷം മുമ്പ് ബിഹാറിലുള്ളതുപോലെയാണെന്ന് സംസ്ഥാനത്തെ പ്രത്യേക തിരഞ്ഞെടുപ്പ് നിരീക്ഷകൻ അജയ്.വി.നായിക്. ഈ പ്രസ്താവന വിവാദമായതോടെ തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. പശ്ചിമ ബംഗാളിലെ ജനങ്ങൾക്ക് പോലീസിൽ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ബിഹാറിലെ പഴയ തിരഞ്ഞെടുപ്പ് കാലത്തെ സ്ഥിതിയാണ് ബംഗാളിൽ. ബിഹാറിലെ ജനങ്ങൾക്ക് മാറാൻ കഴിഞ്ഞെങ്കിൽ എന്തുകൊണ്ട് ബംഗാളിലെ ജനങ്ങൾക്ക് മാറാനാകുന്നില്ല- അദ്ദേഹം ചോദിച്ചു. അക്കാലത്ത് ബിഹാറിലെ ബൂത്തുകളിൽ കേന്ദ്രസേനയെ ശക്തമായി വിന്യസിക്കേണ്ടിയിരുന്നു. ബംഗാളിലെ എല്ലാ ബൂത്തുകളിലും ഇപ്പോൾ കേന്ദ്രസേനയെ ആവശ്യപ്പെട്ടിരിക്കുന്നു. സംസ്ഥാന പോലീസിൽ ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടതാണ് കാരണം- പ്രത്യേക തിരഞ്ഞെടുപ്പ് നിരീക്ഷകൻ മാധ്യമങ്ങളോട് പറഞ്ഞു. അജയ് വി നായിക് രാഷ്ട്രീയ പക്ഷപാതം കാണിക്കുന്നുവെന്നാണ് തൃണമൂൽ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നത്. അദ്ദേഹത്തെ സംസ്ഥാനത്തു നിന്നും തിരിച്ചു വിളിക്കണമെന്നും പരാതിയിൽ പറയുന്നു. നായിക് നേരത്തേ ബിഹാറിലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായിരുന്നു. ഈ മാസം പകുതിയോടെയാണ് അദ്ദേഹത്തെ ബിഹാറിലെ നിരീക്ഷകനായി നിയമിച്ചത്. ബിഹാറിലെ ബി.ജെ.പി നേതൃത്വത്തിന്റെ പരാതിയേത്തുടർന്നാണ് അദ്ദേഹത്തെ മാറ്റിയത്. Content highlights:Bengal Is Like Bihar Of Years Back says States Special Poll Observer, Controversy


from mathrubhumi.latestnews.rssfeed http://bit.ly/2VZ2Cjt
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages