പ്രണയിച്ചു കല്യാണംകഴിച്ച യുവാവിന് പോലീസ്‌സ്റ്റേഷനിൽ ബ്ലേഡുകൊണ്ട് ആക്രമണം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, April 29, 2019

പ്രണയിച്ചു കല്യാണംകഴിച്ച യുവാവിന് പോലീസ്‌സ്റ്റേഷനിൽ ബ്ലേഡുകൊണ്ട് ആക്രമണം

വണ്ണപ്പുറം: പ്രണയിച്ചു വിവാഹിതനായ യുവാവിനെ പോലീസ്സ്റ്റേഷൻവളപ്പിൽ യുവതിയുടെ ബന്ധു ബ്ലേഡുകൊണ്ട് ആക്രമിച്ചു. പൂമാല സ്വദേശി അജിത്തിനാണ് ബ്ലേഡ് ആക്രമണത്തിൽ കഴുത്തിലും കൈകാലുകളിലും മുറിവേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പട്ടയക്കുടി സ്വദേശി പണിയൂരാളിൽ ശിവദാസിനെ(41) കാളിയാർ പോലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. പട്ടയക്കുടി സ്വദേശിനിയും അജിത്തും നാളുകളായി പ്രണയത്തിലായിരുന്നു. ഇതുസംബന്ധിച്ച് വഴക്കുണ്ടായതോടെ, യുവതി അജിത്തിനെ വിളിച്ചുവരുത്തി ഒപ്പം പോയി. തുടർന്ന് ഇവർ സമീപത്തെ ക്ഷേത്രത്തിലെത്തി വിവാഹിതരായി. യുവതിയുടെ സഹോദരൻ അജിത്തിനെ വിളിച്ച്, കേസ് കൊടുക്കുമെന്നറിയിച്ചതിനെത്തുടർന്ന് അജിത്തും യുവതിയും അജിത്തിന്റെ ബന്ധുക്കളും കാളിയാർ പോലീസ്സ്റ്റേഷനിൽ ഹാജരാകാനെത്തി. ഈസമയത്താണ് യുവതിയുടെ ബന്ധു ശിവദാസ് അജിത്തിന്റെ ശരീരത്തിൽ ബ്ലേഡുപയോഗിച്ചു വരഞ്ഞ് മുറിവുകളുണ്ടാക്കിയതെന്ന് പോലീസ് പറഞ്ഞു. അജിത്ത് ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. പരിക്ക് സാരമുള്ളതല്ലെന്നാണ് പോലീസ് നൽകുന്ന വിവരം. വധശ്രമത്തിനു കേസെടുത്തശേഷം ശിവദാസിനെ കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു. content highlights:Vannappuram, love marriage


from mathrubhumi.latestnews.rssfeed http://bit.ly/2DCNMbk
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages