സിസ്റ്റര്‍ അഭയ കൊലക്കേസ്: ഒന്നും മൂന്നും പ്രതികളായ ഫാ. തോമസ് എം കോട്ടൂരും സിസ്റ്റര്‍ സെഫിയയും വിചാരണ നേരിടണം: ഹൈക്കോടതി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, April 9, 2019

സിസ്റ്റര്‍ അഭയ കൊലക്കേസ്: ഒന്നും മൂന്നും പ്രതികളായ ഫാ. തോമസ് എം കോട്ടൂരും സിസ്റ്റര്‍ സെഫിയയും വിചാരണ നേരിടണം: ഹൈക്കോടതി

ഇ വാർത്ത | evartha
സിസ്റ്റര്‍ അഭയ കൊലക്കേസ്: ഒന്നും മൂന്നും പ്രതികളായ ഫാ. തോമസ് എം കോട്ടൂരും സിസ്റ്റര്‍ സെഫിയയും വിചാരണ നേരിടണം: ഹൈക്കോടതി

കൊച്ചി: സിസ്റ്റര്‍ അഭയയുടെ കൊലപാതക കേസില്‍ ഒന്നും മൂന്നും പ്രതികളായ ഫാ. തോമസ് എം.കോട്ടൂരും സിസ്റ്റര്‍ സെഫിയയും വിചാരണ നേരിടണമെന്ന് ഹൈക്കോടതി. മുന്‍പ്ഫാ .ജോസ് പുതൃക്കലിനെ വെറുതെ വിട്ട വിചാരണകോടതിയുടെ നടപടി ഹൈക്കോടതി ശരിവച്ചു. ഇതോടൊപ്പംതന്നെ ക്രൈംബ്രാഞ്ച് മുന്‍ എസ്.പി കെ ടി മൈക്കിളിലെ പ്രതി സ്ഥാനത്ത് നിന്നും ഒഴിവാക്കി.

കേസില്‍ ഉള്‍പ്പെട്ട ഒന്നും രണ്ടും പ്രതികള്‍ കേസില്‍ കുറ്റവിമുക്തരാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഈ ഹര്‍ജി കോടതി ഇത് തള്ളി. കേസിലുള്‍പ്പെട്ട രണ്ടാം പ്രതി ഫാ.ജോസ് പുതൃക്കലിനെ സിബിഐ കോടതി നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. സിബിഐ കോടതിയുടെ നടപടി ഹൈക്കോടതി ശരിവെച്ചു.

സിസ്റ്റര്‍ അഭയയുടെ മരണത്തില്‍ ഫാ.തോമസ് കോട്ടൂര്‍, ഫാ.ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെ ഒന്നും രണ്ടും മൂന്നും പ്രതികളാക്കിയായിരുന്നു സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. 2009 ജൂലൈ ഒന്‍പതിനാണു സിബിഐ കുറ്റപത്രം നല്‍കിയത്.

1992 മാര്‍ച്ച് മാസം 27 നായിരുന്നു അഭയയെ കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടത്. സിബിഐ തോമസ് കോട്ടൂരിനും സെഫിക്കുമെതിരെ മുന്നോട്ടുവച്ച സാഹചര്യ തെളിവുകളും സാക്ഷി മൊഴികളും അംഗീകരിച്ചാണു കോടതി ഇവരുടെ വിടുതല്‍ ഹര്‍ജി തള്ളിയത്.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha http://bit.ly/2InOWe6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages