ബ്രഹ്മോസ് വ്യോമ പതിപ്പിന്റെ പരീക്ഷണം വീണ്ടും നടത്താനൊരുങ്ങി വ്യോമസേന - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, April 28, 2019

ബ്രഹ്മോസ് വ്യോമ പതിപ്പിന്റെ പരീക്ഷണം വീണ്ടും നടത്താനൊരുങ്ങി വ്യോമസേന

ന്യൂഡൽഹി: ഇന്ത്യ- റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസ് മിസൈലിന്റെ വ്യോമ പതിപ്പിന്റെ പരീക്ഷണം വീണ്ടും നടത്താനൊരുങ്ങുന്നു. വ്യോമ സേനയാണ് പരീക്ഷണ വിക്ഷേപണം നടത്തുക. സുഖോയ് യുദ്ധവിമാനത്തിൽ നിന്നാകും പരീക്ഷണ വിക്ഷേപണം നടത്തുക. ബാലാകോട്ട് ഭീകര കേന്ദ്രങ്ങൾക്ക് നേരെ നടത്തിയ വ്യോമാക്രമണങ്ങൾ പോലെ ഭാവിയിൽ നടത്തേണ്ടിവന്നാൽ അതിന് ഉപയോഗിക്കാനാകുമോ എന്ന് പരിശോധിക്കുന്നതിന് വേണ്ടിയാണ് വ്യോമസേന ബ്രഹ്മോസ് മിസൈൽ പരീക്ഷിക്കാനൊരുങ്ങുന്നത്. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (എച്ച്.എ.എൽ) ബ്രഹ്മോസിനെ സുഖോയ് വിമാനത്തിൽ ഘടിപ്പിച്ചിരുന്നു. നിലവിൽ ഇന്ത്യയുടെ പക്കൽ ഉള്ള 40 സുഖോയ് 30എംകെഐ വിമാനങ്ങളിൽ ബ്രഹ്മോസിനെ ആയുധമായി ഘടിപ്പിച്ചിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. നേരത്തെ മിസൈലിന്റെ യുദ്ധവിമാനത്തിൽ നിന്നുള്ള പരീക്ഷണം വിജയകരമായി നടത്തിയിരുന്നു. സുഖോയ് വിമാനങ്ങളിൽ ബ്രഹ്മോസ് മിസൈൽ സജ്ജമാകുന്നതോടെ ഇന്ത്യയുടെ വ്യോമാക്രമണ ശേഷി വർധിക്കുമെന്ന് മാത്രമല്ല. ബ്രഹ്മോസിന്റെ പ്രഹരശേഷിയും വർധിക്കും. 2020 ഓടെ ബ്രഹ്മോസിനെ സുഖോയിയുമായി ബന്ധിപ്പിക്കുന്ന ശ്രമങ്ങൾ പൂർത്തിയാകുമെന്നാണ് കരുതുന്നത്. നിലവിൽ രണ്ട് സുഖോയ് വിമാനങ്ങളിൽ മാത്രമാണ് ബ്രഹ്മോസ് ഘടിപ്പിച്ചിട്ടുള്ളത്. രണ്ടര ടൺ ആണ് ബ്രഹ്മോസിന്റെ വ്യോമ പകതിപ്പിന്റെ ഭാരം. അതിനാൽ തന്നെ മറ്റ് ആയുധങ്ങളുടെ കൂടെ ഒരു ബ്രഹ്മോസ് മിസൈലിനെ മാത്രമേ സുഖോയ്ക്ക് വഹിക്കാൻ സാധിക്കു. 2016 മുതൽ നിരവധി പരീക്ഷണങ്ങൾ മിസൈലിനെ സുഖോയ് വിമാനത്തിൽ ഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടന്നിരുന്നു. തുടർന്ന് കഴിഞ്ഞ വർഷം നവംബറിൽ സുഖോയ് വിമാനത്തിൽ നിന്ന് ബ്രഹ്മോസ് വിജയകരമായി വിക്ഷേപിക്കുകയും കൃത്യതയോടെ ലക്ഷ്യം ഭേദിക്കുകയും ചെയ്തിരുന്നു. സുഖോയ് വിമാനവുമായി മിസൈലിനെ ഘടിപ്പിക്കാൻ നിരവധി ആധുനിക വത്കരണം നടത്തേണ്ടതുണ്ട്. ഇതിനാലാണ് കാലതാമസം വരുന്നത്. Content Highlights:India to test air-launched version of BrahMos, missile


from mathrubhumi.latestnews.rssfeed http://bit.ly/2GDCc0n
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages