വായനക്കാരുടെ എണ്ണത്തിൽ മാതൃഭൂമിക്ക് റെക്കോഡ് വളർച്ച - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, April 28, 2019

വായനക്കാരുടെ എണ്ണത്തിൽ മാതൃഭൂമിക്ക് റെക്കോഡ് വളർച്ച

ന്യൂഡൽഹി: ഇന്ത്യൻ റീഡർഷിപ്പ് സർവേ(ഐ.ആർ.എസ്.)യിൽ വായനക്കാരുടെ എണ്ണത്തിൽ മാതൃഭൂമിക്ക് റെക്കോഡ് വളർച്ച. മലയാളത്തിലെ രണ്ട് പ്രധാന പത്രങ്ങളിൽ എറ്റവും കൂടുതൽ വളർച്ച ഉണ്ടാക്കിയത് മാതൃഭൂമിയാണ്. ഇന്ത്യൻ റീഡർഷിപ്പ് സർവേയുടെ എറ്റവും പുതിയ പതിപ്പായ ഐ.ആർ.എസ്. 2019 ആദ്യപാദ റിപ്പോർട്ട് (IRS 2019 Q1)പ്രകാരം 11.22 ലക്ഷം അധികവായനക്കാരാണ് മാതൃഭൂമിക്ക് ഈ കാലയളവിൽ ഉണ്ടായത്. മാതൃഭൂമി പത്രത്തിന്റെ ആകെ വായനക്കാരുടെ എണ്ണം (TR) 1.30 കോടിയിലെത്തി. ഇക്കാലയളവിൽ മാതൃഭൂമിയുടെ വളർച്ച 9.5 ശതമാനമാണ്. തൊട്ടടുത്തുള്ള പത്രത്തിന്റേത് 9.3 ശതമാനവും. ഇതോടെ പത്രവായനക്കാരുടെ എണ്ണത്തിൽ മാതൃഭൂമി രാജ്യത്ത് 11-ാം സ്ഥാനത്തേക്ക് കുതിച്ചു. ആവറേജ് ഇഷ്യൂ റീഡർഷിപ്പിൽ (AIR) ഒരു ലക്ഷം അധിക വായനക്കാരുമായി മാതൃഭൂമി വായനക്കാരുടെ എണ്ണം 64.55 ലക്ഷത്തിലേക്കെത്തി. ആവറേജ് ഇഷ്യൂ റീഡർഷിപ്പിൽ മാതൃഭൂമി ഇന്ത്യയിലെ ആദ്യ പത്തുപത്രങ്ങളിൽ ഒന്നായി. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ള നാലാമത്തെ പ്രാദേശിക ഭാഷാ ദിനപത്രമാണ് മാതൃഭൂമി. ഡിജിറ്റൽകാലത്തും യുവജനങ്ങൾക്കിടയിൽ വൻതോതിലുള്ള വളർച്ചയാണ് മാതൃഭൂമി കൈവരിച്ചത്. യുവവായനക്കാരുടെ (20-49) ഇടയിൽ 6.6 ലക്ഷം അധികവായനക്കാരുമായി മാതൃഭൂമി ഒമ്പതുശതമാനം വളർച്ച കൈവരിച്ചു. പുരുഷന്മാരിൽ 7.55 ലക്ഷവും (12%) സ്ത്രീകളിൽ ഇത് 3.7 ലക്ഷവും (6.6%) അധികവായനക്കാർ മാതൃഭൂമിക്കുണ്ടായി. വായനക്കാരുടെ സാമൂഹിക നിലവാര സൂചികയായ 'NCCS AB' വിഭാഗത്തിൽ ഈക്കാലയളവിൽ എട്ടുലക്ഷം പുതിയ വായനക്കാരുമായി 10 ശതമാനം വളർച്ച മാതൃഭൂമി കൈവരിച്ചു. ആനുകാലികങ്ങളിലും കുതിപ്പ് മാതൃഭൂമി പ്രസിദ്ധീകരണങ്ങളും വലിയ വളർച്ചയാണ് കൈവരിച്ചതെന്നും സർവേയിലുണ്ട്. മാതൃഭൂമി മിന്നാമിന്നി (55%), സ്റ്റാർ ആൻഡ് സ്റ്റൈൽ (42%), യാത്ര (40%), മാതൃഭൂമി ആഴ്ചപ്പതിപ്പ് (21%), സ്പോർട്സ് മാസിക (19%), ആരോഗ്യമാസിക (18%), തൊഴിൽവാർത്ത (17%), ഗൃഹലക്ഷ്മി (15%) എന്നിങ്ങനെയാണ് മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ വായനക്കാരുടെ എണ്ണത്തിലുള്ള വളർച്ച. മാതൃഭൂമി ആരോഗ്യമാസിക ഇന്ത്യയിലെ ആരോഗ്യപ്രസിദ്ധീകരണങ്ങളിൽ ഒന്നാം സ്ഥാനം നിലനിർത്തി. ഇന്ത്യയിലെ ആദ്യ പത്ത് ഭാഷാ പ്രസിദ്ധീകരണങ്ങളിൽ മൂന്നെണ്ണം മാതൃഭൂമിയുടേതാണ് . ഡിജിറ്റൽ മാധ്യമങ്ങളുടെ കാലത്തും അച്ചടി മാധ്യമം ഇന്ത്യയിൽ വൻതോതിലുള്ള വളർച്ച കൈവരിച്ചതായും സർവേ പറയുന്നു. 1.8 കോടി അധികവായനക്കാരാണ് ഇന്ത്യയിൽ പോയവർഷം അച്ചടിമാധ്യമങ്ങൾക്കുണ്ടായത്. മാഗസിൻ വായനക്കാരുടെ എണ്ണത്തിൽ 90 ലക്ഷം പേരുടെ വർധനയുണ്ടായി. രാജ്യത്തെ മാധ്യമങ്ങളുടെ സ്വാധീനത്തെക്കുറിച്ച് മനസ്സിലാക്കാനുള്ള ഏറ്റവും വലിയ പഠനമാണ് ഇന്ത്യൻ റീഡർഷിപ്പ് സർവേ (ഐ.ആർ.എസ്.). Content Highlights:mathrubhumi gets record growth in number of readers in irs survey


from mathrubhumi.latestnews.rssfeed http://bit.ly/2GI3z9D
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages