മലപ്പുറം എടപ്പാളില്‍ നാടോടി ബാലികയ്ക്ക് ക്രൂരമര്‍ദനം; സി.പി.എം. നേതാവ് കസ്റ്റഡിയില്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, April 7, 2019

മലപ്പുറം എടപ്പാളില്‍ നാടോടി ബാലികയ്ക്ക് ക്രൂരമര്‍ദനം; സി.പി.എം. നേതാവ് കസ്റ്റഡിയില്‍

മലപ്പുറം: എടപ്പാളിൽ പത്തുവയസ്സുകാരിയായ നാടോടി ബാലികയ്ക്ക് ക്രൂരമർദനം. നെറ്റിയിൽ ആഴത്തിൽ പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വട്ടംകുളത്തെ മുൻ പഞ്ചായത്ത് പ്രസിഡന്റും സി.പി.എം. നേതാവുമായ പി. രാഘവനാണ് കുട്ടിയെ മർദിച്ചത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. ആക്രിസാധനങ്ങൾശേഖരിക്കുന്ന നാടോടിസംഘത്തിൽ ഉൾപ്പെട്ട ബാലികയ്ക്കാണ് മർദനമേറ്റത്. എടപ്പാളിലെ രാഘവന്റെ കെട്ടിടത്തോട് ചേർന്ന് ആക്രിസാധനങ്ങൾശേഖരിക്കുന്നതിനിടെ രാഘവൻ ഇവരെ തടയുകയും പത്തുവയസ്സുകാരിയെ ക്രൂരമായി മർദിക്കുകയുമായിരുന്നു. നെറ്റിയിൽ ആഴത്തിൽ മുറിവേറ്റ് ചോരയൊലിക്കുന്ന നിലയിലാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. കുട്ടിയെ മർദിച്ച സംഭവം മാതൃഭൂമി ന്യൂസ് പുറത്തുവിട്ടതോടെ ബാലവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കുമെന്ന് ചെയർമാൻ പി. സുരേഷ് പറഞ്ഞു. കുട്ടിയോട് ചെയ്ത അതിക്രമം ന്യായീകരിക്കാൻ കഴിയില്ലെന്നും സംഭവത്തിൽ ശക്തമായ നടപടികളെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. Content Highlights:10 year old gypsy girl brutally attacked by cpm leader in edappal malappuram


from mathrubhumi.latestnews.rssfeed http://bit.ly/2KfMpF5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages