മൊറട്ടോറിയം ഫയൽ ഇനി കേന്ദ്രത്തിലേക്കയക്കില്ല -മീണ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, April 14, 2019

മൊറട്ടോറിയം ഫയൽ ഇനി കേന്ദ്രത്തിലേക്കയക്കില്ല -മീണ

തിരുവനന്തപുരം: കർഷകരുടെ എല്ലാ വായ്പകൾക്കും ഡിസംബർ 31വരെ സർക്കാർ പ്രഖ്യാപിച്ച മൊറട്ടോറിയം തത്കാലം നടപ്പാകില്ലെന്ന് ഉറപ്പായി. ഇതിന്റെ ഫയൽ ഇനി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന് അയക്കില്ലെന്നു സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ടിക്കറാം മീണ വ്യക്തമാക്കി. തിരഞ്ഞെടുപ്പിനുശേഷം പെരുമാറ്റച്ചട്ടത്തിൽ ഇളവുവരുന്നതോടെ സർക്കാരിന് നേരിട്ട് ഉത്തരവിറക്കാം. സഹകരണ സംഘങ്ങളിൽനിന്നും വാണിജ്യബാങ്കുകളിൽനിന്നും എടുത്ത എല്ലാ വായ്പകൾക്കും ആനുകൂല്യം ലഭിക്കുംവിധമുള്ള പാക്കേജാണ് സർക്കാർ തീരുമാനിച്ചിരുന്നത്. എന്നാൽ, തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനുമുമ്പ് ഉത്തരവിറക്കാൻ ഉദ്യോഗസ്ഥർക്ക് കഴിയാതെ വന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഫയലുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനോടു തെരഞ്ഞെടുപ്പ് കമ്മിഷൻ ചോദിച്ച ചോദ്യങ്ങൾക്കൊന്നും വ്യക്തമായ മറുപടിയല്ല നൽകിയതെന്ന് ടിക്കാറാം മീണ പറഞ്ഞു. ഇനി ഫയൽ വീണ്ടും ഡൽഹിക്കയച്ചാൽ തിരിച്ചടിയുണ്ടാകും. കാർഷിക വായ്പകൾക്ക് മൊറട്ടോറിയം ഒക്ടോബർ വരെ നിലനിൽക്കുന്നുണ്ട്. ഏപ്രിലിൽ അവസാനിക്കുകയായിരുന്നെങ്കിൽ കമ്മിഷനെ വീണ്ടും സമീപിച്ചേനെ. ഇപ്പോൾ എന്തു അടിയന്തര സാഹചര്യമാണ് കമ്മിഷനെ സമീപിക്കാൻ ഉള്ളതെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മൊറട്ടോറിയം നീട്ടി നൽകിയാൽ അതു പെരുമാറ്റച്ചട്ടത്തെ ബാധിക്കുമോ എന്ന ചോദ്യവും നിലനിൽക്കുന്നുണ്ട്. ഇതിൽ വ്യക്തത ഇല്ലാത്തതിനാൽ വീണ്ടും കമ്മിഷനെ സമീപിക്കുന്നത് അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. കർഷകരുടെ എല്ലാ വായ്പകൾക്കുമുള്ള മൊറട്ടോറിയം ഡിസംബർ 31 വരെ നീട്ടുന്നതിനുള്ള ഫയൽ നേരത്തേ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷൻ തള്ളിയിരുന്നു. ഒക്ടോബർ 11 വരെ മൊറട്ടോറിയം നിലനിൽക്കേ എന്തിന് വീണ്ടും നീട്ടി നൽകണമെന്നായിരുന്നു കമ്മിഷന്റെ ചോദ്യം. ഇതിനു വ്യക്തമായ മറുപടി നൽകാൻ സർക്കാരിനായില്ല. ഇതാണ് ഫയൽ ഇനി അയക്കേണ്ടെന്ന് തീരുമാനിക്കാൻ കാരണം. തെരഞ്ഞെടുപ്പ് കമ്മിഷന് ലഭിച്ച നിയമോപദേശംകൂടി കണക്കിലെടുത്താണ് തീരുമാനം. ആലോചനയില്ലാതെയും ചട്ടങ്ങൾ പാലിക്കാതെയുമാണ് സർക്കാർ മറുപടി നൽകിയതെന്ന് ആരോപണമുണ്ട്. ഒരിക്കൽ മടക്കിയ ഫയൽ വീണ്ടും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന് അയക്കുകയും അത് തള്ളുകയും ചെയ്താൽ സർക്കാരിനു നാണക്കേടാകുമെന്ന് പൊതുഭരണ സെക്രട്ടറി ബിശ്വനാഥ സിൻഹ ഫയലിൽ കുറിച്ചിരുന്നു. Content Highlights:Moratorium for Farm Loan pending by code of Conduct


from mathrubhumi.latestnews.rssfeed http://bit.ly/2KB0pts
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages