ഒരു സ്ഥാനാർഥി ചെലവിട്ടത് കുറഞ്ഞത് എട്ട് കോടി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, April 26, 2019

ഒരു സ്ഥാനാർഥി ചെലവിട്ടത് കുറഞ്ഞത് എട്ട് കോടി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കോടികൾ മറിയുന്ന ഒരു 'ബിസിനസ്' ആണ്. പൊരുതാൻ അരയും തലയും മുറുക്കിയിറങ്ങുന്ന സ്ഥാനാർഥിക്ക് കേരളത്തിൽ ഒരുമണ്ഡലത്തിൽ എട്ട് കോടി രൂപയെങ്കിലും വേണം എന്നാണ് പരസ്യമായ രഹസ്യം. ഹരം കയറി ത്രികോണമത്സരം എന്നൊക്കെ വിളിക്കുന്ന ഘട്ടമായാൽ ചെലവിന്റെ കോടികളുടെ തോത് പിന്നെയും ഉയരും. ഇത്തരം മണ്ഡലത്തിൽ പ്രധാന സ്ഥാനാർഥികൾക്ക് 20 കോടിയെങ്കിലും ചെലവാകുന്നെന്നാണ് ഏകദേശ കണക്ക്. 'മൈദ പൈസ' മുതൽ 'ജവാൻ ചാർജും' വരെ നീളുന്ന കറൻസി ഇടപാടാണ് ഓരോമണ്ഡലത്തിലെയും തിരഞ്ഞെടുപ്പ് ചെലവ്. ഇതൊന്നും തിരഞ്ഞെടുപ്പ് കമ്മിഷന്റെ കണക്കിലെത്തില്ലെന്നുമാത്രം. ശരാശരി 1300 ബൂത്തുകളാണ് ഒരു ലോക്സഭാ മണ്ഡലത്തിലുള്ളത്. വോട്ടർപട്ടിക പുതുക്കുന്ന ഘട്ടംമുതൽ ചെലവ് തുടങ്ങുന്നുണ്ട്. കേഡർ പാർട്ടികൾക്ക് ഇതൊക്കെ പ്രവർത്തകർ ചെയ്യും. അതത് ബൂത്തുകമ്മിറ്റികൾക്കാണ് ഇതിന്റെ ചുമതല. എങ്കിലും, വീണ്ടും മത്സരിക്കാനിടയുള്ള സിറ്റിങ് എം.പി.മാർക്ക് ചിലപാർട്ടികളിൽ ഈ ഘട്ടത്തിൽതന്നെ ചെലവുണ്ടാകും. ഒരു ബൂത്തിന് 1000 രൂപയെങ്കിലും ഇങ്ങനെ വരാറുണ്ടെന്നാണ് അത്തരം ചില സിറ്റിങ് എം.പി.മാരുടെ കണക്ക്. എഴുതാൻ ചുവരുകൾ ബുക്ക് ചെയ്യുന്നതാണ് രണ്ടാം ചെലവ്. വെള്ളപൂശി ഒരുക്കുന്നതിനുമാത്രം ഒരു ബൂത്തിന് 1000-1500 രൂപവരും. സ്ഥാനാർഥിപ്രഖ്യാപനം വന്നുകഴിഞ്ഞാൽ ചുവരെഴുതാൻ ഒരു ചതുരശ്രയടിക്ക് 10-12 രൂപയാണ് ചെലവ്. മൈദ പൈസയും ജവാൻ ചാർജും പോസ്റ്ററുകൾ ഇപ്പോൾ പഴയതുപോലെയല്ല. ഇത് തയ്യാറാക്കാൻ 'സ്പെഷലിസ്റ്റ്' ഏജൻസികളുണ്ട്. സമയാസമയത്തെ മണ്ഡലത്തിലെ ചലനം മനസ്സിലാക്കി സ്ഥാനാർഥികളുടെ പോസ്റ്ററുകൾ ചിത്രവും അടിക്കുറിപ്പും മാറ്റി പലവട്ടം പുതുക്കിയിറക്കും. ഇതിനാണ് ഏജൻസികൾ. ലൂസിഫർ മുതൽ ചായക്കടവരെ ഇത്തവണ പോസ്റ്ററിലെത്തിയിരുന്നു. ചുരുങ്ങിയത് അഞ്ചുതരം പോസ്റ്ററെങ്കിലും പ്രധാന സ്ഥാനാർഥികൾ ഇറക്കുന്നുണ്ട്. ഇത് രൂപകല്പന ചെയ്തുനൽകുന്നതിനുമാത്രം മൂന്നുമുതൽ അഞ്ചുലക്ഷം രൂപവരെ ഏജൻസികൾ വാങ്ങുന്നുണ്ട്. അച്ചടിച്ചെലവ് വേറെ വരും. ഇനിയാണ് 'ജവാനും' 'മൈദ പൈസ'യും വരുന്നത്. പോസ്റ്റർപതിക്കുന്നതിന് 250-500 രൂപ ഒരുബൂത്തിൽ ഒരുദിവസം നൽകണം. ഇതാണ് 'മൈദ പൈസ'. പോസ്റ്റർ ഒട്ടിക്കാൻ കൂലിക്കിറങ്ങുന്നവർക്ക് ഇത്തിരി ഉന്മേഷത്തിന് നൽകുന്നതാണ് 'ജവാൻ ചാർജ്'. ബോർഡുകൾക്ക് 21 ലക്ഷം ഒരു മണ്ഡലത്തിൽ ബോർഡുകളും കട്ടൗട്ടുകളും സ്ഥാപിക്കുന്നതിനുള്ള ചെലവ് കുറഞ്ഞത് 21 ലക്ഷം രൂപയെങ്കിലും വരും. ഒരു നിയമസഭാ മണ്ഡലത്തിൽ ചെറുതും വലതുമായ 100 ബോർഡുകൾ വെച്ചാലുണ്ടാകുന്ന ചെലവാണിത്. ഒരു ചതുരശ്ര അടിക്ക് 25 രൂപയാണ് ബോർഡുകൾക്ക് വരുന്ന ചെലവ്. ഫ്ളക്സ് ബോർഡുകൾക്ക് ചതുരശ്രയടിക്ക് 12 രൂപയും കോട്ടൺ ബോർഡുകൾക്ക് മീറ്ററിന് 100 രൂപയുമാണ് ചെലവ് കണക്കാക്കുന്നത്. വാഹനങ്ങൾക്ക് ലക്ഷങ്ങൾ സ്ഥാനാർഥികളുടെ പേരും ചിഹ്നവും ഗുണമഹിമയും ജനങ്ങളിലെത്തിക്കാൻ ഓടിനടക്കുന്ന അനൗൺസ്മെന്റ് വാഹനങ്ങളാണ് തിരഞ്ഞെടുപ്പിലെ മറ്റൊരു ഹരം. ഇതില്ലെങ്കിൽ ഒരു ഓളമില്ലെന്ന് വോട്ടർമാർ പറയും. ഒരു ലോക്സഭാമണ്ഡലത്തിൽ 28-36 വാഹനങ്ങളാണ് ഒരുദിവസം അനൗൺസ്മെന്റുമായി ഇറങ്ങുന്നത്. പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ എണ്ണം കൂടും. 6000-8000 രൂപവരെയാണ് ഒരു അനൗൺസ്മെന്റ് വാഹനത്തിന് ഒരുദിവസം വരുന്ന ഏകദേശ ചെലവ്. അനൗൺസ്മെന്റ് ഇല്ലാതെ നാല് വാഹനങ്ങളെങ്കിലും ഒരു നിയമസഭാ മണ്ഡലത്തിൽ ഓടണം. ലോക്സഭാ മണ്ഡലാടിസ്ഥാനത്തിൽ ഇത് 28 എണ്ണം വരും. 2000 രൂപയാണ് ഇങ്ങനെ ഓടുന്ന വണ്ടികൾക്കുള്ള ചെലവ്. സ്ഥാനാർഥി പര്യടനം തുടങ്ങിയാൽ ഒരുദിവസം കുറഞ്ഞത് ഒരുലക്ഷം രൂപയെങ്കിലും ഇതിന് മാത്രംവേണം. സ്ഥാനാർഥി സഞ്ചരിക്കുന്ന തുറന്നവാഹനത്തിനൊപ്പം രണ്ടോ മൂന്നോ വാഹനം ഉണ്ടാകും. സ്വീകരണങ്ങളും മറ്റും ഒരുക്കുന്നതിനും ചെലവുണ്ട്. ഇത്തവണ 15 ദിവസത്തോളം സ്ഥാനാർഥിപര്യടനം നടന്നു. മുതിർന്ന നേതാക്കളെത്തുന്ന ഒരു പരിപാടി സംഘടിപ്പിക്കുന്നതിന് 30,000 രൂപയെങ്കിലും ചെലവുവരുന്നുണ്ട്. കൊടിക്കും തോരണത്തിനുമുള്ള ചെലവ് വേറെ വേണം. ഒരു കൊടിക്ക് 25 രൂപയാണ് ചെലവുവരുന്നത്. മാധ്യമങ്ങളിൽ തരംഗമാകാൻ ഇപ്പോൾ മത്സരം നിരത്തിൽമാത്രം പോരാ, കൈയിലെ മൊബൈൽഫോണാണ് ലോകം. അതിലേക്ക് സ്ഥാനാർഥികളെത്തണം. സാമൂഹികമാധ്യമങ്ങളിലൂടെ പ്രചാരണത്തിന് വളരെ പ്രധാന്യം പാർട്ടികളും സ്ഥാനാർഥികളും നൽകുന്നുണ്ട്. കഴിഞ്ഞതവണത്തേക്കാൾ 10 ശതമാനത്തിലധികം സാമൂഹികമാധ്യമ പ്രചാരണം കൂടിയെന്നാണ് മാർക്കറ്റിങ് മേഖലയിലുള്ളവരുടെ വിലയിരുത്തൽ. സ്ഥാനാർഥികൾക്കൊപ്പം ഇതിനുള്ള ടീം ഉണ്ട്. പ്രൊഫൈൽ വീഡിയോ തയ്യാറാക്കി പ്രചരിപ്പിക്കാൻ പ്രത്യേക ഗ്രൂപ്പുണ്ട്. ഇങ്ങനെ പൊസ്റ്റുചെയ്യുന്ന വാർത്തകളും വീഡിയോകളും പരമാവധി പേരിലെത്തിക്കാൻ മാർക്കറ്റിങ് ടീമിന് കരാർ നൽകിയിട്ടുണ്ട്. കൊച്ചിലെ ഓൺലൈൻ മാർക്കറ്റിങ് ഗ്രൂപ്പുകൾക്കാണ് കേരളത്തിലെ മിക്ക സ്ഥാനാർഥികളും ഇത്തരം കരാർ നൽകിയിട്ടുള്ളത്. ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെ ഏജൻസികളും കരാർ ഏറ്റെടുത്തിട്ടുണ്ട്. അച്ചടി- ശ്രവ്യ മാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിനുള്ള ചെലവ് വേറെയുമുണ്ട്. സ്ഥാനാർഥികളുടെ കേസ് വിവരം പരസ്യപ്പെടുത്തണമെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശവും ഇത്തവണ സ്ഥാനാർഥികൾക്ക് അധികച്ചെലവായി. ചുരുക്കത്തിൽ മുന്നണികൾ മൂന്നായപ്പോൾ ഒഴുകിയ കോടികൾ കൂടി. കമ്മിഷനുപോലും തിട്ടപ്പെടുത്താനാകാത്ത കണക്കിലാണെന്ന് മാത്രം. ഉദ്യോഗസ്ഥരെ കുഴക്കി രാഹുൽഗാന്ധി ഒരു മണ്ഡലത്തിൽ 70 ലക്ഷമാണ് ഒരുസ്ഥാനാർഥിക്ക് ചെലവഴിക്കാനാവുന്നത്. ബോർഡിനും വാഹനത്തിനും വിലയിട്ട് ഇതിനായൊരു പട്ടികയും കമ്മിഷൻ തയ്യാറാക്കിയിട്ടുണ്ട്. അതനുസരിച്ച് ചെലവിന്റെ അളവുപിടിക്കാൻ ഓടുന്ന നിരീക്ഷകരുമുണ്ട്. ഈ കണക്കൊപ്പിക്കാൻ ഉദ്യോഗസ്ഥരും പെടാപ്പാടിലാണ്. കുഴക്കിയതിൽ പ്രധാനി വയനാട്ടിലെ സ്ഥാനാർഥി രാഹുൽഗാന്ധി. രാഹുൽഗാന്ധിയുടെ ഫോട്ടോ പതിച്ചോടിയ വാഹനങ്ങളെല്ലാം അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തണം. ഒരു വാഹനത്തിന് 2500 രൂപയാണ് കമ്മിഷൻ ചെലവിൽ ഉൾപ്പെടുത്തുക. രാഹുൽഗാന്ധി വയനാട്ടിലെത്തിയപ്പോൾ നൂറുകണക്കിന് വാഹനങ്ങളിലായി ആളുകളെത്തി. എല്ലാ വാഹനത്തിലും രാഹുലിന്റെ പോസ്റ്ററും കൊടിയുമൊക്കെ ഉണ്ടായിരുന്നു. ഇതിന്റെ കണക്ക് നോക്കിയപ്പോൾ അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ചെലവിന്റെ പരിധി കവിയും. രാഹുൽവന്ന ഹെലികോപ്റ്ററിന്റെ ചെലവ് ഉൾപ്പെടുത്തിട്ടുമില്ല. 'സ്റ്റാർ' പ്രചാരകരുടെ ചെലവ് സ്ഥാനാർഥികളുടെ കണക്കിൽ ഉൾപ്പെടുത്താറില്ല. അത് പാർട്ടികളുടെ ചെലവായിട്ടാണ് കണക്കാക്കുന്നത്. സ്റ്റാർ പ്രചാരകൻ സ്ഥാനാർഥിയായപ്പോഴുള്ള ആശയക്കുഴപ്പമാണ് വയനാട്ടിലുണ്ടായത്. Content Highlights:Candidates Expense for Loksabha election


from mathrubhumi.latestnews.rssfeed http://bit.ly/2W9DOpc
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages