കിഫ്ബി ധനസമാഹരണത്തിലെ പ്രതിപക്ഷ ആരോപണങ്ങള്‍ വികസനം തടയാന്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, April 8, 2019

കിഫ്ബി ധനസമാഹരണത്തിലെ പ്രതിപക്ഷ ആരോപണങ്ങള്‍ വികസനം തടയാന്‍: മുഖ്യമന്ത്രി പിണറായി വിജയന്‍

ഇ വാർത്ത | evartha
കിഫ്ബി ധനസമാഹരണത്തിലെ പ്രതിപക്ഷ ആരോപണങ്ങള്‍ വികസനം തടയാന്‍: മുഖ്യമന്ത്രി പിണറായി വിജയന്‍

പൊന്നാനി: മസാല ബോണ്ട് വഴി കിഫ്ബി നടത്തുന്ന ധനസമാഹരണത്തിലെ പ്രതിപക്ഷ ആരോപണങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും രംഗത്ത്. കിഫ്ബി മാനദണ്ഡങ്ങള്‍ പാലിച്ചാണ് ധനസമാസമാഹരണം നടത്തുന്നത്. 21 ലക്ഷം കോടിരൂപയുടെ ആസ്തിയുള്ള വലിയ കമ്പനിയാണ് സിഡിപിക്യൂ. പ്രതിപക്ഷം ഇപ്പോള്‍ വിവാദങ്ങള്‍ ഉണ്ടാക്കുന്നത് വികസനം തടയാനാണെന്നും അത് വിലപ്പോകില്ലെന്നും മുഖ്യമന്ത്രി പൊന്നാനിയില്‍ പറഞ്ഞു

പ്രതിപക്ഷ നേതാവിന്റേത് നാടിന് വിരുദ്ധമായ നിലപാടാണെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. വിവാദങ്ങള്‍ക്ക് ഇടയിലും കിഫ്ബി പുറത്തിറക്കിയ മസാല ബോണ്ടിന് രാജ്യാന്തര ഓഹരി വിപണിയില്‍ വന്‍ സ്വീകരണമാണ് ലഭിച്ചിരുന്നത്. കിഫ്ബിയുടെ മസാല ബോണ്ടിനെ ചൊല്ലി ഭരണ പ്രതിപക്ഷത്തിന്റെ വാദ പ്രതിവാദങ്ങള്‍ക്കിടയിലാണ് പരസ്യ പ്രതികരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. നാടിനെ കുറിച്ച്താല്പര്യമുള്ളവർ കനേഡിയൻ പെൻഷൻ ഫണ്ടിനെ ആക്ഷേപിക്കില്ലെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Copyright © 2019 Evartha.in All Rights Reserved.



from ഇ വാർത്ത | evartha http://bit.ly/2D4VydF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages