മുൻകൂർ അനുമതിയില്ലാതെ രാഷ്ട്രീയ പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നതിന് നമോ ടിവിക്ക് വിലക്ക് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, April 12, 2019

മുൻകൂർ അനുമതിയില്ലാതെ രാഷ്ട്രീയ പരിപാടികള്‍ സംപ്രേഷണം ചെയ്യുന്നതിന് നമോ ടിവിക്ക് വിലക്ക്

ന്യൂഡൽഹി: മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയുടെ സർട്ടിഫിക്കറ്റില്ലാതെ ഒരു രാഷ്ട്രീയ പരിപാടികളും നമോ ടി.വി.യിലൂടെ സംപ്രേഷണം ചെയ്യരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. കമ്മിറ്റിയുടെ അംഗീകാരമില്ലാതെ ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി ഏതെങ്കിലും തരത്തിലുള്ള രാഷ്ട്രീയ ഉള്ളക്കമുള്ള പരിപാടികൾ സംപ്രേഷണം ചെയ്യുന്നുണ്ടെങ്കിൽ അത് ഉടൻ നീക്കം ചെയ്യണമെന്നും കമ്മീഷൻ നിർദേശിച്ചു. ഡൽഹിയിലെ ചീഫ് ഇലക്ടറൽ ഓഫീസർക്ക് അയച്ച കത്തിലാണ് നിർദേശം. ചില ഉള്ളടക്കങ്ങളുടെ അംഗീകാരത്തിനായി ബി.ജെ.പി. സമീപിച്ചിരുന്നെന്നും എന്നാൽ, തങ്ങളുടെ അംഗീകാരം ലഭിക്കാത്ത ഉള്ളടക്കങ്ങളും നമോ ടി.വി.യിൽ സംപ്രേഷണം ചെയ്യുന്നുണ്ടെന്നും ഡൽഹി സി.ഇ.ഒ. കമ്മിഷനെ അറിയിച്ചു. ഇലക്ട്രോണിക് മീഡിയയിൽ സംപ്രേഷണം ചെയ്യുന്ന എല്ലാ രാഷ്ട്രീയപരസ്യങ്ങൾക്കും എം.സി.എം.സി.യുടെ അംഗീകാരം നിർബന്ധമാണ്. പ്രധാനമന്ത്രിയുടെ ജീവിതം ആസ്ദമാക്കിയുള്ള പി.എം.മോദി എന്ന ചിത്രം റിലീസ് ചെയ്യുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷന് കഴിഞ്ഞ ദിവസം വിലക്കേർപ്പെടുത്തിയിരുന്നു. നരേന്ദ്ര മോദിയുടേയും ബിജെപിയുടേയും പ്രചാരണത്തിന് ഉപയോഗിക്കുന്ന നമോ ടിവിയിൽ ചിത്രം റിലീസ് ചെയ്യുന്നതിനും വിലക്കുണ്ട്. Content Highlights:NaMo TV can only carry pre-certified political content, says Election Commission


from mathrubhumi.latestnews.rssfeed http://bit.ly/2P5RheE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages