പൈജാമ ധരിക്കാന്‍ മോദി പഠിക്കുംമുമ്പേ നെഹ്രുവും ഇന്ദിരയും സൈന്യത്തെ സജ്ജരാക്കി- കമല്‍നാഥ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, April 15, 2019

പൈജാമ ധരിക്കാന്‍ മോദി പഠിക്കുംമുമ്പേ നെഹ്രുവും ഇന്ദിരയും സൈന്യത്തെ സജ്ജരാക്കി- കമല്‍നാഥ്

ഖണ്ഡ്വ: രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന അവകാശവാദങ്ങളെ രൂക്ഷമായി വിമർശിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥ് രംഗത്ത്. പ്രധാനമന്ത്രി മോദി പൈജാമയോ പാന്റ്സോ ധരിക്കാൻ പഠിച്ച കാലത്തിനു മുമ്പേ ജവഹർലാൽ നെഹ്രുവും ഇന്ദിരാഗാന്ധിയും ഇന്ത്യൻ സൈന്യത്തെ സർവസജ്ജരാക്കിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി കേന്ദ്രം ഭരിച്ച കാലത്താണ് ഏറ്റവും കൂടുതൽ ഭീകരാക്രമണങ്ങൾ രാജ്യത്ത് നടന്നതെന്നും ഖണ്ഡ്വയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ കമൽനാഥ് ആരോപിച്ചു. രാജ്യസുരക്ഷയെപ്പറ്റി മോദി നിരന്തരം പ്രസ്താവനകൾ നടത്തുന്നു. അഞ്ച് വർഷത്തിനു മുമ്പ് രാജ്യം സുരക്ഷിത കരങ്ങളിൽ ആയിരുന്നില്ലേ ? മോദി പൈജാമ ധരിക്കാൻപഠിക്കുന്നതിനു മുമ്പേ നെഹ്രുവും ഇന്ദിരയും രാജ്യത്തിനുവേണ്ടി കര - നാവിക - വ്യോമസേനകളെ സജ്ജരാക്കി. എന്നാൽ, തന്റെ ഭരണത്തിലാണ് രാജ്യം സുരക്ഷിത കരങ്ങളിലായതെന്ന് പ്രധാനമന്ത്രി മോദി അവകാശപ്പെടുന്നു. ഏത് സർക്കാരിന്റെ കാലത്താണ് ഏറ്റവും കൂടുതൽ ഭീകരാക്രമണങ്ങൾ നടന്നത്. പാർലമെന്റ് ആക്രമണം നടന്ന 2001 ൽ ആരാണ് കേന്ദ്രം ഭരിച്ചിരുന്നത് ? ഏറ്റവും കൂടുതൽ ഭീകരാക്രമണങ്ങൾ രാജ്യത്ത് നടന്നത് ബിജെപി കേന്ദ്രം ഭരിച്ചിരുന്ന കാലത്തൊണെന്ന് കമൽനാഥ് ആരോപിച്ചു. യുവാക്കൾക്ക് തൊഴിലവസരം സൃഷ്ടിക്കുമെന്ന വാഗ്ദാനം പാലിക്കുന്നതിൽ പ്രധാനമന്ത്രി മോദി പരാജയപ്പെട്ടു. വിദേശത്തുനിന്ന് കള്ളപ്പണം വീണ്ടെടുക്കുമെന്ന് അദ്ദേഹം വാഗ്ദാനംചെയ്തു. വീണ്ടെടുത്ത പണം എവിടെയെന്നും അദ്ദേഹം ചോദിച്ചു. ഭോപ്പാലിൽ നടന്ന റെയ്ഡുകളുടെ പേരിൽ പ്രധാനമന്ത്രി മോദി നേരത്തെ കമൽനാഥിനെതിരെ രൂക്ഷ വിമർശം ഉന്നയിച്ചിരുന്നു. Content Highlights:Kamal Nath, Security, PM Narendra Modi


from mathrubhumi.latestnews.rssfeed http://bit.ly/2Xak7xm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages