അര്‍ധ സെഞ്ചുറിയുമായി കോലിയും ഡിവില്ലിയേഴ്‌സും; ബാംഗ്ലൂരിന് ആദ്യ ജയം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, April 14, 2019

അര്‍ധ സെഞ്ചുറിയുമായി കോലിയും ഡിവില്ലിയേഴ്‌സും; ബാംഗ്ലൂരിന് ആദ്യ ജയം

മൊഹാലി: ഐ.പി.എല്ലിൽ ശനിയാഴ്ച നടന്ന രണ്ടാമത്തെ മത്സരത്തിൽ കിങ്സ് ഇലവൻ പഞ്ചാബിനെ എട്ടു വിക്കറ്റിന് തകർത്ത് ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ്. ഈ സീസണിലെ ബാംഗ്ലൂരിന്റെ ആദ്യ ജയമാണിത്. 174 റൺസ് വിജയലക്ഷ്യം നാലു പന്തുകൾ ശേഷിക്കെ ബാംഗ്ലൂർ മറികടന്നു. അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ വിരാട് കോലിയുടെയും എ.ബി ഡിവില്ലിയേഴ്സിന്റെയും ഇന്നിങ്സുകളാണ് ബാംഗ്ലൂരിന് ആദ്യ ജയമൊരുക്കിയത്. 174 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂരിനായി ഓപ്പണിങ് വിക്കറ്റിൽ പാർഥിവ് പട്ടേലും കോലിയും ചേർന്ന് 43 റൺസ് കൂട്ടിച്ചേർത്തു. ഒമ്പത് പന്തിൽ നിന്ന് നാലു ബൗണ്ടറിയടക്കം 19 റൺസെടുത്ത പട്ടേലിനെ പുറത്താക്കി അശ്വിനാണ് ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ക്രീസിൽ ഒന്നിച്ച കോലിയും ഡിവില്ലിയേഴ്സും ചേർന്ന് രണ്ടാം വിക്കറ്റിൽ 85 റൺസ് കൂട്ടിച്ചേർത്തു. 53 പന്തിൽ നിന്ന് എട്ടു ബൗണ്ടറികളോടെ 67 റൺസെടുത്ത കോലി 16-ാം ഓവറിൽ പുറത്തായി. 38 പന്തിൽ നിന്ന് രണ്ടു സിക്സും അഞ്ചു ബൗണ്ടറിയുമടക്കം 59 റൺസെടുത്ത ഡിവില്ലിയേഴ്സും 16 പന്തിൽ നിന്ന് നാലു ബൗണ്ടറിയടക്കം 28 റൺസെടുത്ത മാർക്കസ് സ്റ്റോയിനിസും ചേർന്നാണ് ബാംഗ്ലൂരിനെ വിജയത്തിലെത്തിച്ചത്. നേരത്തെ ഒരു റണ്ണകലെ സെഞ്ചുറി നേട്ടം നഷ്ടമായ ക്രിസ് ഗെയിലിന്റെ മികവിലാണ് പഞ്ചാബ് നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തത്. 64 പന്തുകൾ നേരിട്ട ഗെയിൽ അഞ്ചു സിക്സും 10 ബൗണ്ടറിയുമടക്കം 99 റൺസെടുത്ത് പുറത്താകാതെ നിന്നു. ഓപ്പണിങ് വിക്കറ്റിൽ ലോകേഷ് രാഹുലിനൊപ്പം ഗെയിൽ 38 പന്തിൽ 66 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. മായങ്ക് അഗർവാൾ (15), സർഫറാസ് ഖാൻ (15), സാം കറൻ (1) എന്നിവർക്കാർക്കും പഞ്ചാബ് സ്കോർ ബോർഡിലേക്ക് കാര്യമായ സംഭാവന നൽകാനായില്ല. 16 പന്തിൽ നിന്ന് 18 റൺസെടുത്ത മൻദീപ് സിങ് അവസാന ഓവറുകളിൽ ഗെയിലിന് പിന്തുണ നൽകി. ൻ (15), സാം കറൻ (1) എന്നിവർക്കാർക്കും പഞ്ചാബ് സ്കോർ ബോർഡിലേക്ക് കാര്യമായ സംഭാവന നൽകാനായില്ല. 16 പന്തിൽ നിന്ന് 18 റൺസെടുത്ത മൻദീപ് സിങ് അവസാന ഓവറുകളിൽ ഗെയിലിന് പിന്തുണ നൽകി. Content Highlights:IPL 2019 RCB Kings XI Punjab Royal Challengers Bangalore Kohli Gayle


from mathrubhumi.latestnews.rssfeed http://bit.ly/2UkYTeE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages