ഫോട്ടോ: പ്രവീൺ എം. തിരുവനന്തപുരം: തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടിവീണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിന് പരിക്കേറ്റു. തലക്ക് പരിക്കേറ്റ തരൂരിനെഉടൻതിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തുടർന്ന് കൂടുതൽ ചികിത്സക്കായി തരൂരിനെമെഡിക്കൽ കോളേജിലേക്ക് മാറ്റി. ഗാന്ധാരിയമ്മൻ കോവിലിൽ വെച്ച് രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം. തുലാഭാരത്തിന് ശേഷം ശേഷം ദീപാരാധനക്കായി ത്രാസിൽ തന്നെ കാത്തിരിക്കുമ്പോഴായിരുന്നു അപകടമുണ്ടായത്. ത്രാസിന്റെ ദണ്ഡ് തലയിൽ പതിച്ചതിനെ തുടർന്ന് ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. തലയിൽ എട്ടോളം തുന്നലുകളുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കോൺഗ്രസ് നേതാക്കൾ ആശുപത്രിയിലെത്തിയിട്ടുണ്ട്. ഫോട്ടോ: പ്രവീൺ എം. Content Highlights:udf candidate-shashi tharoor- injured-thulabharam
from mathrubhumi.latestnews.rssfeed http://bit.ly/2UhxLgn
via
IFTTT
No comments:
Post a Comment