നീണ്ട ക്യൂവില്‍ നിന്ന് വോട്ട് ചെയ്ത് മുഖ്യമന്ത്രിയും മോഹന്‍ലാലും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, April 23, 2019

നീണ്ട ക്യൂവില്‍ നിന്ന് വോട്ട് ചെയ്ത് മുഖ്യമന്ത്രിയും മോഹന്‍ലാലും

കോഴിക്കോട്: ലോക്സഭാതിരഞ്ഞെടുപ്പിൽ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ച് ചലച്ചിത്ര താരങ്ങളും നേതാക്കളും. എല്ലായിടത്തും പരിഗണനയും മുൻഗണനയും കിട്ടുന്ന താരങ്ങളും നേതാക്കളും ക്യൂവിൽ നിന്ന്വോട്ടു ചെയ്യുന്നത് ജനാധിപത്യത്തിന്റെ ശക്തിവെളിവാക്കുന്ന ചിത്രങ്ങളായി. പിണറായിയിലെ പോളിങ് ബൂത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് ചെയത് മടങ്ങി. നടൻ മോഹൻലാൽ നേമത്തെ പോളിങ് ബൂത്തിൽ വോട്ട് ചെയ്യാനായി ഏറെ നേരമായി കാത്തു നിൽക്കുന്നു. മുഖ്യമന്ത്രി വോട്ട് ചെയ്യാനെത്തിയ ബൂത്തിൽ വോട്ടിങ് യന്ത്രത്തിന് തകരാർ സംഭവിച്ചതിനാൽ അദ്ദേഹത്തിന് ഏറെ നേരം കാത്തുനിൽക്കേണ്ടി വന്നു. നടൻ ഫഹദ് ഫാസിലും പിതാവ്ഫാസിലും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. വ്യക്തമായ രാഷ്ട്രീയം തനിക്കുണ്ടെന്ന വ്യക്തമാക്കിയ ഫഹദ് ഫാസിൽ എല്ലാ തവണയും സമ്മതിദാനാവകാശം വിനിയോഗിച്ചിട്ടുണ്ടെന്നും മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ്ചെന്നിത്തല, ഗവർണർ പി സദാശിവം, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ഹൈബി ഈഡൻ, നടൻ ഇന്നസെന്റ് എന്നിവരുംവോട്ട് ചെയ്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. പി രാജീവ്, അൽഫോൺസ് കണ്ണന്താനം, വീണ ജോർജ്ജ് എന്നിവരും വോട്ടു ചെയ്തു. content highlights:CM Pinarayi Vijayan and Mohanlal cast their votes


from mathrubhumi.latestnews.rssfeed http://bit.ly/2GvxFwF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages