ഡിക്കോക്കിന്റെ വെടിക്കെട്ടിന് ബട്ട്‌ലറിലൂടെ മറുപടി; വാങ്കെഡെയില്‍ രാജസ്ഥാന് ജയം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, April 14, 2019

ഡിക്കോക്കിന്റെ വെടിക്കെട്ടിന് ബട്ട്‌ലറിലൂടെ മറുപടി; വാങ്കെഡെയില്‍ രാജസ്ഥാന് ജയം

മുംബൈ: ഐ.പി.എല്ലിൽ ശനിയാഴ്ച നടന്ന ആദ്യ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരേ രാജസ്ഥാൻ റോയൽസിന് നാലു വിക്കറ്റ് ജയം. അവസാന ഓവർവരെ ആവേശം നീണ്ടുനിന്ന മത്സരത്തിൽ മുംബൈ ഉയർത്തിയ 188 റൺസ് വിജയലക്ഷ്യം മൂന്നു പന്തുകൾ ശേഷിക്കെ രാജസ്ഥാൻ മറികടന്നു. 43 പന്തിൽ നിന്ന് ഏഴു സിക്സും എട്ടു ബൗണ്ടറിയുമടക്കം 89 റൺസെടുത്ത ജോസ് ബട്ട്ലറാണ് രാജസ്ഥാന്റെ വിജയശിൽപി. ഓപ്പണിങ് വിക്കറ്റിൽ ക്യാപ്റ്റൻ രഹാനെയ്ക്കൊപ്പം 60 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ബട്ട്ലർ രണ്ടാം വിക്കറ്റിൽ സഞ്ജു സാംസണൊപ്പം 87 റൺസും കൂട്ടിച്ചേർത്തു. അൽസാരി ജോസഫിന്റെ ഓവറിൽ രണ്ടു സിക്സും നാലു ബൗണ്ടറിയുമടക്കം 28 റൺസ് അടിച്ചെടുത്ത ബട്ട്ലർ, ആ ഒരു ഓവർ കൊണ്ട് മത്സരം രാജസ്ഥാന് അനുകൂലമാക്കുകയായിരുന്നു. രഹാനെ 21 പന്തിൽ നിന്ന് ഒരു സിക്സും ആറു ബൗണ്ടറിയുമടക്കം 37 റൺസെടുത്ത് പുറത്തായി. സഞ്ജു സാംസൺ 26 പന്തിൽ നിന്ന് ഒരു സിക്സും രണ്ടു ബൗണ്ടറിയുമടക്കം 31 റൺസെടുത്തു. സ്റ്റീവ് സ്മിത്ത് 12 റൺസെടുത്ത് പുറത്തായി. അവസാന നിമിഷം വിക്കറ്റുകൾ നഷ്ടപ്പെട്ട് പ്രതിരോധത്തിലായ രാജസ്ഥാനെ ഏഴു പന്തിൽ നിന്ന് 13 റൺസെടുത്ത ശ്രേയസ് ഗോപാലാണ് വിജയത്തിലെത്തിച്ചത്. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത മുംബൈ ഓപ്പണർ ക്വിന്റൺ ഡിക്കോക്കിന്റെ അർധ സെഞ്ചുറിയുടെ മികവിൽ നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റിന് 187 റൺസെടുത്തിരുന്നു. ഓപ്പണിങ് വിക്കറ്റിൽ തന്നെ രോഹിത് ശർമയും ഡിക്കോക്കും ചേർന്ന് മുംബൈക്ക് മികച്ച തുടക്കമാണ് നൽകിയത്. തകർത്തടിച്ച ഇരുവരും 65 പന്തിൽ നിന്ന് 96 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 32 പന്തിൽ നിന്ന് ഒരു സിക്സും ആറു ബൗണ്ടറിയുമടക്കം 47 റൺസെടുത്ത രോഹിത് ശർമയെ പുറത്താക്കി ജോഫ്ര ആർച്ചറാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. സൂര്യകുമാർ യാദവും (16), കീറോൺ പൊള്ളാർഡും (6) പെട്ടെന്ന് മടങ്ങി. 52 പന്തുകൾ നേരിട്ട് നാലു സിക്സും ആറു ബൗണ്ടറിയുമടക്കം 81 റൺസെടുത്ത ഡിക്കോക്കിനെ മികച്ചൊരു ക്യാച്ചിലൂടെ ജോസ് ബട്ട്ലർ മടക്കുകയായിരുന്നു. അവസാന ഓവറുകളിലെ ഹാർദിക് പാണ്ഡ്യയുടെ വെടിക്കെട്ടാണ് മുംബൈയെ 187 എന്ന സ്കോറിലെത്തിച്ചത്. വെറും 10 പന്തുകൾ നേരിട്ട പാണ്ഡ്യ 28 റൺസെടുത്ത് പുറത്താകാതെ നിന്നു. രാജസ്ഥാനായി ജോഫ്ര ആർച്ചർ മൂന്നു വിക്കറ്റ് വീഴ്ത്തി. Content Highlights:IPL 2019 Mumbai Indians vs Rajasthan Royals


from mathrubhumi.latestnews.rssfeed http://bit.ly/2Pa3W0a
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages