അർബുദംമാറാൻ ഗോമൂത്രം: പ്രജ്ഞാസിങ്ങിന്റെ അവകാശവാദം തെറ്റെന്ന് വിദഗ്ധർ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, April 26, 2019

അർബുദംമാറാൻ ഗോമൂത്രം: പ്രജ്ഞാസിങ്ങിന്റെ അവകാശവാദം തെറ്റെന്ന് വിദഗ്ധർ

മുംബൈ: തനിക്ക് അർബുദമായിരുന്നെന്നും ഗോമൂത്രവും പഞ്ചഗവ്യവും ഉപയോഗിച്ചാണ് രോഗംമാറിയതെന്നുമുള്ള മാലേഗാവ് സ്ഫോടനക്കേസിലെ പ്രതിയും ഭോപ്പാലിലെ ബി.ജെ.പി. സ്ഥാനാർഥിയുമായ പ്രജ്ഞാസിങ് ഠാക്കൂറിന്റെ വാദത്തിനെതിരേ അർബുദചികിത്സാരംഗത്തെ വിദഗ്ധർ രംഗത്തെത്തി. പ്രജ്ഞാസിങ്ങിന്റെ പ്രസ്താവന രോഗികളെ വഴിതെറ്റിക്കുന്നതാണെന്നാണ് അർബുദചികിത്സാരംഗത്തെ പ്രമുഖസ്ഥാപനമായ ടാറ്റാ മെമ്മോറിയൽ ഹോസ്പിറ്റലിന്റെ ഡയറക്ടർ രാജേന്ദ്ര ഭഡ്വെ പറഞ്ഞു. ഗോമൂത്രത്തിലൂടെ അർബുദം ഭേദമാക്കാമെന്ന ഒരു ശാസ്ത്രീയപഠനവും ഗവേഷണവും നടന്നിട്ടില്ല. ഇത്തരം പ്രസ്താവനകൾ രോഗികളെ ആശയക്കുഴപ്പത്തിലാക്കാനേ ഉപകരിക്കൂവെന്ന് ഡോ. ഭഡ്വെ പറഞ്ഞു. മാലേഗാവ് സ്ഫോടനക്കേസിൽ ജയിലിലായിരിക്കെ 2010-ൽ സ്താനാർബുദമുണ്ടായി ജെ.ജെ. ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ഗോമൂത്രത്താലാണ് തന്റെ രോഗം മാറിയതെന്നുമാണ് പ്രജ്ഞാസിങ്ങിന്റെ അവകാശവാദം. എന്നാൽ, ജയിലിൽനിന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചസമയത്ത് വിശദമായ പരിശോധനയ്ക്ക് വിധേയയാക്കിയിരുന്നുവെന്നും ആ സമയത്ത് അർബുദരോഗം ഉണ്ടായിരുന്നില്ലെന്നുമാണ് അവരെ ചികിത്സിച്ച ഡോക്ടറും അന്നത്തെ ഡീനുമായ ടി.പി. ലഹാനെ പറഞ്ഞു. അർബുദമുണ്ടോ എന്ന് സ്ഥിരീകരിക്കുന്ന വിശദമായ പരിശോധനയ്ക്ക് വിധേയയാക്കിയിരുന്നു. അവരുടെ ആരോഗ്യം സാധാരണനിലയിലായിരുന്നു. അവർ ഇപ്പോൾ മറ്റു ലക്ഷ്യങ്ങൾ മുൻനിർത്തി കളവുപറയുകയാണെന്നും ഡോ. ലഹാനെ പറഞ്ഞു. content highlights:Top oncologists slam Pragya Singh Thakurs cancer cure claim


from mathrubhumi.latestnews.rssfeed http://bit.ly/2DyWRC3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages