ബിജെപി വീണ്ടും വന്നാല്‍ രാജ്യദ്രോഹനിയമം കൂടുതല്‍ കര്‍ശനമാക്കും- രാജ്‌നാഥ് സിങ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, April 13, 2019

ബിജെപി വീണ്ടും വന്നാല്‍ രാജ്യദ്രോഹനിയമം കൂടുതല്‍ കര്‍ശനമാക്കും- രാജ്‌നാഥ് സിങ്

ന്യൂഡൽഹി: രാജ്യദ്രോഹ നിയമം എടുത്ത് കളയുമെന്ന് പ്രതിപാദിക്കുന്ന കോൺഗ്രസ് പ്രകടനപത്രികക്കെതിരെ കടുത്ത വിമർശനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്. ബിജെപി വീണ്ടും അധികാരത്തിൽ വരികയാണെങ്കിൽ രാജ്യദ്രോഹ നിയമം കൂടുതൽ കർശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ആരെങ്കിലും തകർക്കാൻ ശ്രമിച്ചാൽ അവർക്ക് മാപ്പ് കൊടുക്കണമെന്നാണോ നിങ്ങൾ പറയുന്നത്..? രാജ്യദ്രോഹ കുറ്റം ഇല്ലാതാക്കുമെന്ന് പറയുന്ന കോൺഗ്രസ് അങ്ങനെയൊരു സൂചനയല്ലേ നൽകുന്നതെന്നും അദ്ദേഹം ചോദിച്ചു. എന്നാൽ ഞങ്ങളുടെ സർക്കാർ വീണ്ടും വരികയാണെങ്കിൽ നിയമം കൂടുതൽ കർശനമാക്കാൻ തന്നെയാണ് തീരുമാനം. ഗുജറാത്തിലെ കച്ചിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. ഇന്ത്യക്ക് രണ്ട് പ്രധാനമന്ത്രി വേണമെന്നാണ് മുൻ ജമ്മു മുഖ്യമന്ത്രി പറയുന്നത്. കശ്മീരിന് ഒരു പ്രധാനമന്ത്രിയും രാജ്യത്തെ മറ്റു ഭാഗങ്ങൾക്ക് മറ്റൊരു പ്രധാനമന്ത്രിയും. ഞാനീ നേതാക്കളോട് പറയുകയാണ്, നിങ്ങൾ ഇത്തരം ആവശ്യങ്ങൾ തുടർന്നാൽ ആർട്ടിക്കിൾ 370, 35 എ വകുപ്പുകൾ എടുത്ത് മാറ്റുകയല്ലാതെ ഞങ്ങൾക്ക് മറ്റൊരു വഴിയുണ്ടാകില്ല. കശ്മീരിലെ പ്രശ്നങ്ങൾക്ക് കാരണം മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവാണെന്നും രാജ്നാഥ് സിങ് കുറ്റപ്പെടുത്തി. പണ്ഡിറ്റ് നെഹ്റു സർദാർ വല്ലാഭായ് പട്ടേലിന് പ്രശ്നം കൈകാര്യം ചെയ്യുന്നതിന് പൂർണ്ണ അധികാരം നൽകിയിരുന്നെങ്കിൽ അന്ന് തന്നെ അതിനൊരു പരിഹാരമുണ്ടായേനെയെന്നും അദ്ദേഹം പറഞ്ഞു. അഴിമിതി പൂർണ്ണമായി ഇല്ലാതാക്കാൻ നരേന്ദ്ര മോദി സർക്കാരിന് ആയി എന്ന് ഞാൻ പറയുന്നില്ല. എന്നാൽ ഞങ്ങളുടെ സർക്കാർ അത്തരം ഒരു ദിശയിലേക്ക് നിർണായക നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. മോദിയുടെ പ്രതിബദ്ധതയും സമഗ്രതയും ഒരാൾക്കും ചോദ്യം ചെയ്യാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. Content Highlights:BJP will make sedition law even more stringent, says Rajnath Singh


from mathrubhumi.latestnews.rssfeed http://bit.ly/2G8DAHX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages