പൊന്നാനിയില്‍ 'കപ്പും സോസറും' അപരന്; 'കത്രിക' വോട്ടര്‍മാരിലെത്തിക്കാന്‍ ഇടതുമുന്നണിയുടെ നെട്ടോട്ടം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, April 14, 2019

പൊന്നാനിയില്‍ 'കപ്പും സോസറും' അപരന്; 'കത്രിക' വോട്ടര്‍മാരിലെത്തിക്കാന്‍ ഇടതുമുന്നണിയുടെ നെട്ടോട്ടം

തിരൂർ: പൊന്നാനിയിൽ സ്ഥാനാർഥികൾക്ക് ചിഹ്നം നൽകിയപ്പോൾ വലിയ ആശയക്കുഴപ്പത്തിൽ അകപ്പെട്ടിരിക്കുകയാണ് ഇടതുമുന്നണി. ഒരേ പേരിലുള്ള അപരന്മാർ മത്സരത്തിനിറങ്ങിയപ്പോൾ ഒരിക്കലും ചിഹ്നത്തിലൂടെ പണികിട്ടുമെന്ന് ഇടതുപ്രവർത്തകർ സ്വപ്നത്തിൽപോലും കരുതിയിട്ടുണ്ടാവില്ല. ഇടതുസ്വതന്ത്രനായ പി.വി. അൻവറിന് പ്രതീക്ഷിച്ച ചിഹ്നം കിട്ടാത്തതും മണ്ഡലത്തിൽ സുപരിചിതമായ കപ്പും സോസറും ചിഹ്നം അതേപേരിലുള്ളഅപരൻ പി.വി. അൻവറിന് നറുക്കെടുപ്പിലൂടെ ലഭിച്ചതുമാണ് ഇടതുമുന്നണിക്ക് പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. 2014 ലോക്സഭ തിരഞ്ഞെടുപ്പ് മുതലാണ് കപ്പും സോസറും പൊന്നാനിയിലെ വോട്ടർമാർക്കിടയിൽ സുപരിചിതമായത്. ഇടതുസ്വതന്ത്രനായി മത്സരിച്ച വി. അബ്ദുറഹിമാൻ കപ്പും സോസറും ചിഹ്നത്തിലായിരുന്നു 2014 ലോക്സഭതിരഞ്ഞെടുപ്പിൽ മത്സരിച്ചത്. 2015-ൽ നടന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലും കപ്പും സോസറും ചിഹ്നം പലയിടത്തും ഇടതുസ്ഥാനാർഥികൾ സ്വന്തമാക്കി. വി. അബ്ദുറഹിമാൻ കപ്പും സോസറിനും നേടിക്കൊടുത്ത പ്രശസ്തി തന്നെയായിരുന്നു തദ്ദേശതിരഞ്ഞെടുപ്പിലും കപ്പും സോസറിനും ഡിമാൻഡുണ്ടാകാൻ കാരണം. ജനകീയ മുന്നണിയെന്ന പേരിൽ മുസ്ലീംലീഗിനെതിരേ സി.പി.എമ്മും കോൺഗ്രസും മറ്റുരാഷ്ട്രീയ കക്ഷികളും അണിനിരന്ന പല വാർഡുകളിലും ജനകീയ മുന്നണി സ്ഥാനാർഥികളുടെ ചിഹ്നം കപ്പും സോസറുമായി. 2016-ലെ നിയമസഭ തിരഞ്ഞെടുപ്പിലാണ് കപ്പും സോസറും പിന്നീട് രംഗത്തെത്തിയത്. താനൂരിൽ ഇടതുസ്വതന്ത്രനായി മത്സരിച്ച വി. അബ്ദുറഹിമാൻ വീണ്ടും കപ്പും സോസറും ചിഹ്നത്തിൽ ജനവിധി തേടി. നേരത്തെ ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ടർമാർക്കിടയിൽ ചിഹ്നംസുപരിചിതമായതോടെ ഇടതുമുന്നണിക്ക് ചിഹ്നം പരിചയപ്പെടുത്താൻ ഏറെ വിയർപ്പൊഴുക്കേണ്ടിവന്നില്ല. 2016-ലെ തിരഞ്ഞെടുപ്പിൽ കപ്പും സോസറും ചിഹ്നത്തിൽ മത്സരിച്ച വി. അബ്ദുറഹിമാൻ മുസ്ലീം ലീഗിനെതിരേ അട്ടിമറി വിജയംനേടുകയും ചെയ്തു. 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ നിലമ്പൂർ എം.എൽ.എ. പി.വി. അൻവർ പൊന്നാനിയിൽ സ്ഥാനാർഥിയായി എത്തിയതോടെ ഇടതുക്യാമ്പ് ആവേശത്തിലായി. ഇത്തവണയും കപ്പും സോസറും ചിഹ്നത്തിൽ മത്സരിക്കാമെന്നായിരുന്നു ഇടതുമുന്നണിയുടെ കണക്കുക്കൂട്ടൽ. നാമനിർദേശ പത്രിക സമർപ്പിച്ചപ്പോൾ കപ്പും സോസറും, ഓട്ടോറിക്ഷ, കത്രിക എന്നീ ചിഹ്നങ്ങളാണ് പി.വി. അൻവർ ആവശ്യപ്പെട്ടത്. പക്ഷേ, അപരന്മാരായി പത്രിക നൽകിയ പി.വി. അൻവർ റസീന മൻസിലും മറ്റുള്ള മൂന്നുപേരും കപ്പും സോസറും ആവശ്യപ്പെട്ടതോടെ പൊന്നാനിയിലെ ചിഹ്നത്തിൽ തർക്കം ഉടലെടുത്തു. കപ്പും സോസറിനുമായി നറുക്കെടുപ്പ് നടത്തിയെങ്കിലും ഭാഗ്യം തുണച്ചത് ഇടതുസ്വതന്ത്രന്റെ അപരനായ പി.വി. അൻവർ റസീന മൻസിലിന്. ഇടതുസ്വതന്ത്രൻ പി.വി. അൻവർ രണ്ടാതായി ആവശ്യപ്പെട്ട ഓട്ടോറിക്ഷ എസ്.ഡി.പി.ഐ. സ്ഥാനാർഥിക്കും ലഭിച്ചു. ഇതോടെ പൊന്നാനിയിലെ ഇടതുസ്വതന്ത്രന്റെ ചിഹ്നം കത്രികയായി. എന്നാൽ കപ്പും സോസറുമാണ് ഇടതുസ്വതന്ത്രന്റെ ചിഹ്നമെന്ന രീതിയിൽ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായ പ്രചാരണം നടക്കുന്നുണ്ട്. ഇതോടെ ഇടതുസ്വതന്ത്രനായ പി.വി. അൻവറും ഇടതുമുന്നണിയും കത്രിക ചിഹ്നം വോട്ടർമാരിലേക്ക് എത്തിക്കാനുള്ള നെട്ടോട്ടത്തിലാണ്. തനിക്കെതിരേ കുപ്രാചരണം നടത്തുന്നവർക്കെതിരേ പി.വി. അൻവർ തന്നെ രംഗത്തെത്തുകയും ചെയ്തു. നേരത്തെ പി.വി. അൻവർ എന്നുമാത്രമാണ് പോസ്റ്ററുകളിൽ പേര് നൽകിയിരുന്നതെങ്കിൽ ഇപ്പോൾ പി.വി. അൻവർ പുത്തൻവീട്ടിൽ എന്ന മുഴുവൻപേരും പതിച്ചിട്ടുണ്ട്. അപരശല്യം ചെറുക്കാനായി സാമൂഹിക മാധ്യമങ്ങളിലൂടെയും ഇടതുമുന്നണി പ്രചാരണം നടത്തുന്നു. ഇടതുസ്വതന്ത്രനായി മത്സരിക്കുന്ന പി.വി. അൻവറിനെതിരേ രണ്ട് അപരന്മാരാണ് പൊന്നാനിയിൽ മത്സരരംഗത്തുള്ളത്. യു.ഡി.എഫ്. സ്ഥാനാർഥി ഇ.ടി. മുഹമ്മദ് ബഷീറിനെതിരേ മൂന്ന് ബഷീറുമാരും മത്സരിക്കുന്നു. Content Highlights:ponnani loksabha election; pv anvar and other candidates election symbol controversy


from mathrubhumi.latestnews.rssfeed http://bit.ly/2Ix04W6
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages