തിരുവനന്തപുരത്ത് പാളിച്ചയില്ല; നിരീക്ഷകന്‍ പ്രത്യേക ശ്രദ്ധകിട്ടാന്‍-കെ.സി.വേണുഗോപാല്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, April 14, 2019

തിരുവനന്തപുരത്ത് പാളിച്ചയില്ല; നിരീക്ഷകന്‍ പ്രത്യേക ശ്രദ്ധകിട്ടാന്‍-കെ.സി.വേണുഗോപാല്‍

തിരുവനന്തപുരം: ശശി തരൂരിന്റെ പ്രചാരണത്തിൽ പാളിച്ചയില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ. പ്രത്യേക ശ്രദ്ധ നൽകാനാണ് തിരുവനന്തപുരത്ത് ഒരു നിരീക്ഷകനെകൂടി നിയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മണ്ഡലങ്ങളിലും പാർട്ടി ഓരോ നിരീക്ഷകരെ വെച്ചിട്ടുണ്ട്. തിരുവനന്തപുരം മണ്ഡലം കോൺഗ്രസിന്റെ ഒരു അഭിമാന മണ്ഡലമായതിനാലാണ് ഒരാളെ കൂടി അധികം നിരീക്ഷണത്തിന് വെച്ചത്. അല്ലാതെ ഇവിടുത്തെ പ്രചാരണത്തിലെ കുറവുകൾ കൊണ്ടല്ല. കോൺഗ്രസിനെ സംബന്ധിച്ച് കേരളത്തിൽ ഏറ്റവും കൂടുതൽ ജയസാധ്യത കൽപ്പിക്കുന്ന മണ്ഡലമാണ് തിരുവനന്തപുരമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു. സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേയും പ്രചാരണ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു കെ.സി.വേണുഗോപാലിന്റെ പ്രതികരണം. സംഘടനാ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ കൂടാതെ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി മുകുൾ വാസ്നികും അവലോകന യോഗത്തിന് നേതൃത്വം നൽകും.എ.ഐ.സി.സി. പ്രത്യേക പ്രതിനിധി നാനാ പഠോലെയും യോഗത്തിനെത്തിയേക്കും. തിരുവനന്തപുരത്ത് ശശി തരൂരിന്റെ പ്രചാരണത്തിൽ ഒരുവിഭാഗം നേതാക്കളും പ്രവർത്തകരും സഹകരിക്കുന്നില്ലെന്ന പരാതി ഗൗരവമായാണ് എ.ഐ.സി.സി. കാണുന്നത്. ഇതിന്റെ ഭാഗമായാണ് തിരുവനന്തപുരത്തെ പ്രചാരണപുരോഗതി വിലയിരുത്താനും ഏകോപിപ്പിക്കാനും എ.ഐ.സി.സി. പ്രത്യേക പ്രതിനിധിയായി നാനാ പഠോലെയെ നിയമിച്ചത്. തരൂരിന്റെ പരാതിയെത്തുടർന്ന് കെ.പി.സി.സി. ഇടപെട്ട് പ്രചാരണം കൂടുതൽ മെച്ചപ്പെടുത്തിയതായി നേതൃത്വം ഇപ്പോൾ പറയുന്നുണ്ട്. പാലക്കാട്ടും പ്രചാരണം പാളിയെന്ന പരാതി കെ.പി.സി.സി.ക്കും എ.ഐ.സി.സി.ക്കും മുന്നിലുണ്ട്. സ്ഥാനാർഥി വി.കെ. ശ്രീകണ്ഠൻ സ്വന്തംനിലയിൽ പ്രചാരണം നടത്തുന്നെന്നാണ് എ ഗ്രൂപ്പും ഐ ഗ്രൂപ്പിലെ ഒരു വിഭാഗവും പരാതിപ്പെടുന്നത്. ഈ വിഷയവും യോഗം പരിശോധിക്കുമെന്നാണ് സൂചന. രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലെ പ്രചാരണപുരോഗതിയും ചർച്ചയാവും. കെപിസിസി ആസ്ഥാനത്താണ് യോഗം ചേരുക. Content Highlights:thiruvananthapuram congress election campaign-kc.venugopal


from mathrubhumi.latestnews.rssfeed http://bit.ly/2GnBKV8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages