കനയ്യകുമാറിന് നേരെ കരിങ്കൊടി; ബെഗുസരായിയില്‍ സംഘര്‍ഷം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, April 22, 2019

കനയ്യകുമാറിന് നേരെ കരിങ്കൊടി; ബെഗുസരായിയില്‍ സംഘര്‍ഷം

ബെഗുസരായി: ജെ.എൻ.യു യൂണിയൻമുൻപ്രസിഡന്റ് കനയ്യകുമാർ ജനവിധി തേടുന്ന ബിഹാറിലെ ബെഗുസരായി മണ്ഡലത്തിൽ സംഘർഷം. സി.പി.ഐ സ്ഥാനാർഥിയായ കനയ്യകുമാറിന്റെ അനുയായികളും പ്രദേശവാസികളായ ഒരു സംഘവും തമ്മിലാണ് സംഘർഷം. ബെഗുസരായിയിൽ നടന്ന റോഡ് ഷോയ്ക്കിടെ കനയ്യകുമാറിന് നേരെ ഒരു സംഘം കരിങ്കൊടി കാണിച്ചതാണ് സംഘർഷത്തിന് കാരണം. മണ്ഡലത്തിലെ ഗദ്പുര ബ്ലോക്കിലെ കൊറയ് ഗ്രാമത്തിൽ നടന്ന റോഡ് ഷോയ്ക്കിടെയാണ് പ്രദേശവാസികളായ ഒരു സംഘം യുവാക്കൾ കനയ്യകുമാറിനെതിരെ കരിങ്കൊടി ഉയർത്തി മുദ്രാവാക്യം വിളികളുമായി എത്തിയത്. സി.പി.ഐ പ്രവർത്തകർ ഇത് ചോദ്യം ചെയ്തതാണ് സംഘർഷത്തിലേക്ക് നയിച്ചത്. പോലീസ് സംഘം സ്ഥലത്തെത്തുകയും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കുകയും ചെയ്തു. കേന്ദ്ര മന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ഗിരിരാജ് സിങിനെതിരായാണ് കനയ്യകുമാർ മത്സരിക്കുന്നത്. content highlights:Kanhaiya Kumar Shown Black Flags in Begusarai


from mathrubhumi.latestnews.rssfeed http://bit.ly/2Xylxlz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages