ഇൻഫോസിസ് സി.ഇ.ഒ.യുടെ ശമ്പളം 24.67 കോടി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, May 22, 2019

ഇൻഫോസിസ് സി.ഇ.ഒ.യുടെ ശമ്പളം 24.67 കോടി

കൊച്ചി:രാജ്യത്തെ രണ്ടാമത്തെ വലിയ ഐ.ടി. കമ്പനിയായ ഇൻഫോസിസിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ സലിൽ പരേഖ് 2018-19 സാമ്പത്തിക വർഷം 24.67 കോടി രൂപ പ്രതിഫലം പറ്റി. 2018 ജനുവരിയിലാണ് അദ്ദേഹം ഇൻഫോസിസിലെത്തിയത്. മൊത്തം ശമ്പളത്തിൽ 6.07 കോടി രൂപയാണ് അടിസ്ഥാന ശമ്പളം. 10.96 കോടി രൂപ വേരിയബിൾ പേയും 7.64 കോടി രൂപ മറ്റ് ആനുകൂല്യങ്ങളുമാണ്. ഇൻഫോസിസിലെ ജീവനക്കാരുടെ ശരാശരി ശമ്പളത്തിന്റെ 396 മടങ്ങ് കൂടുതലാണ് സലിലിന്റെ ശമ്പളം. രാജ്യത്തെ ഏറ്റവും വലിയ ഐ.ടി. കമ്പനിയായ ടി.സി.എസിന്റെ സി.ഇ.ഒ. രാജേഷ് ഗോപിനാഥന്റേതിനെക്കാൾ ഏറെ ഉയരെയാണ് സലിലിന്റെ ശമ്പളം. കഴിഞ്ഞ സാമ്പത്തിക വർഷം രാജേഷിന്റെ ശമ്പളം 16.02 കോടി രൂപയായിരുന്നു. ഇൻഫോസിസ് ചീഫ് ഓപ്പറേറ്റിങ് ഓഫീസർ (സി.ഒ.ഒ.) യു.ബി. പ്രവീൺ റാവുവിന്റെ ശമ്പളം 10 ശതമാനം വർധിച്ച് 9.05 കോടി രൂപയായി. ഓഹരിയിനത്തിൽ നേടിയ 81 ലക്ഷം രൂപയുടെ ആനുകൂല്യമാണ് പ്രതിഫലം ഉയരാൻ സഹായിച്ചത്. Content Highlights:Infosys CEO Salary


from mathrubhumi.latestnews.rssfeed http://bit.ly/2JW4KFq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages