പുരപ്പുറവൈദ്യുതി: സംസ്ഥാനത്താകെ രജിസ്റ്റർ ചെയ്തത് 2,78,000 പേർ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, May 28, 2019

പുരപ്പുറവൈദ്യുതി: സംസ്ഥാനത്താകെ രജിസ്റ്റർ ചെയ്തത് 2,78,000 പേർ

പാലക്കാട്: വൈദ്യുതിബോർഡിന്റെയും അനെർട്ടിന്റെയും സംയുക്തസംരംഭമായ പുരപ്പുറ സൗരോർജ പദ്ധതിയിൽ സംസ്ഥാനത്താകെ രജിസ്റ്റർ ചെയ്തത് 2,78,000 പേർ. ആദ്യഘട്ട രജിസ്ട്രേഷൻ പൂർത്തിയായതോടെ രണ്ടാംഘട്ടത്തിനുള്ള സാങ്കേതികസാധ്യത വൈദ്യുതിവകുപ്പ് പഠിച്ചുവരുകയാണ്. ഇതിൽ മലപ്പുറം ജില്ലയിലെ സാധ്യതാപഠനം പൂർത്തിയായി. മറ്റ് ജില്ലകളിലേത് 31-ഓടെ പൂർത്തിയാക്കും. പദ്ധതികൾ നിലവിൽ രണ്ടുപദ്ധതികളാണ് വൈദ്യുതിബോർഡ് നടപ്പാക്കുന്നത്. കെട്ടിടങ്ങളുടെ മേൽക്കൂരയിൽ കെ.എസ്.ഇ.ബി.യുടെ ചെലവിൽ സൗരനിലയം സ്ഥാപിക്കുന്നതാണൊന്ന്. വൈദ്യുതിയുടെ നിശ്ചിതശതമാനം സൗജന്യമായി കെട്ടിടഉടമയ്ക്ക് നൽകുകയോ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ദീർഘകാലത്തേക്ക് കെട്ടിട ഉടമയ്ക്ക് നൽകുകയോ ചെയ്യും. രണ്ടാമത്തെ പദ്ധതിയിൽ സംരംഭകന്റെ ചെലവിൽ വൈദ്യുതിബോർഡ് സൗരനിലയം സ്ഥാപിക്കും. ഉത്പാദിപ്പിക്കുന്ന വൈദ്യുതി സംരംഭകന് പൂർണമായി ഉപയോഗിക്കുകയോ അതല്ലെങ്കിൽ നിശ്ചിതനിരക്കിൽ വൈദ്യുതിബോർഡ് വാങ്ങുകയോ ചെയ്യും. രണ്ടിലും പരിപാലനവും അറ്റകുറ്റപ്പണിയും ബോർഡ് നടത്തും. രജിസ്റ്റർ ചെയ്തവർ തിരുവനന്തപുരം 13,000 കൊല്ലം 13,798 പത്തനംതിട്ട 7,947 ആലപ്പുഴ 16,908 കോട്ടയം 13,604 ഇടുക്കി 11,729 എറണാകുളം 26,160 തൃശ്ശൂർ 40,903 പാലക്കാട് 24,766 മലപ്പുറം 25,948 കോഴിക്കോട് 20,858 വയനാട് 26,127 കണ്ണൂർ 22,328 കാസർകോട് 16,184 content highlights:rooftop solar panels


from mathrubhumi.latestnews.rssfeed http://bit.ly/2W9giMN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages