ഇന്ത്യയിൽ 97.1 കോടി ക്രെഡിറ്റ്-ഡെബിറ്റ്‌ കാർഡ് ഉടമകൾ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, May 30, 2019

ഇന്ത്യയിൽ 97.1 കോടി ക്രെഡിറ്റ്-ഡെബിറ്റ്‌ കാർഡ് ഉടമകൾ

കൊച്ചി:ഇന്ത്യയിലെ ക്രെഡിറ്റ്-ഡെബിറ്റ് കാർഡ് ഉപയോഗം വർധിച്ചതായി കണക്കുകൾ. 97.1 കോടി ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളാണ് ഇന്ത്യക്കാർ ഉപയോഗിക്കുന്നത്. റിസർവ് ബാങ്കിന്റെ എ.ടി.എം., പി.ഒ.എസ്. കാർഡ് എന്നിവയുടെ കണക്കുകൾ ഉൾക്കൊള്ളിച്ച് വിസാ കാർഡാണ് വിവരങ്ങൾ പുറത്തുവിട്ടത്. 97.1 കോടി ദശലക്ഷം കാർഡുകളിൽ ഭൂരിഭാഗവും വിതരണം ചെയ്തത് കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിലാണ്. ഭൂരിപക്ഷം പേർക്കും ഒരു കാർഡെങ്കിലും ഉണ്ട്. പക്ഷേ, അത് ഉപയോഗിക്കുന്നവരുടെ എണ്ണം കുറവാണെന്ന് വിസ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ 12 മാസത്തിനുള്ളിൽ ഡെബിറ്റ് കാർഡ് ഉപയോഗത്തിൽ 23 ശതമാനം വർധനയാണ് ഉണ്ടായത്. യാത്ര, ലൈഫ് സ്റ്റൈൽ, ഭക്ഷണം തുടങ്ങി ഒട്ടേറെ ആവശ്യങ്ങൾക്ക് ഡെബിറ്റ് കാർഡ് ഉപയോഗിക്കുന്നുണ്ട്. റിവാർഡ്സ് പോയിന്റ് ലഭിക്കുന്നു എന്ന ഒരു ആകർഷണീയത കൂടി ഉണ്ട്. അടിയന്തര മെഡിക്കൽ ചെലവുകൾക്ക് ക്രെഡിറ്റ് കാർഡുകൾ അനുഗ്രഹമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഓൺലൈൻ വ്യാപാരം, പലചരക്ക്, യൂട്ടിലിറ്റി, ഫോൺബിൽ, ടാക്സി കാർ എന്നിവയ്ക്കു പുറമേ പച്ചക്കറി, ഗൃഹോപകരണങ്ങൾ, ഇന്ധനം, റെസ്റ്റോറന്റ്സ് തുടങ്ങി എല്ലാ ആവശ്യത്തിനും ഇപ്പോൾ വ്യാപകമായി കാർഡ് ഉപയോഗിക്കുന്നുണ്ട്. Content Highlights:Credit- Debit Card India


from mathrubhumi.latestnews.rssfeed http://bit.ly/2Mgws2D
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages