മേഘങ്ങളില്ലാത്തതു കൊണ്ട് റോമിയോക്ക് റഡാര്‍ സിഗ്നല്‍ നന്നായി കിട്ടുന്നുണ്ട്, മോദിയെ ട്രോളി ഊര്‍മിള - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, May 14, 2019

മേഘങ്ങളില്ലാത്തതു കൊണ്ട് റോമിയോക്ക് റഡാര്‍ സിഗ്നല്‍ നന്നായി കിട്ടുന്നുണ്ട്, മോദിയെ ട്രോളി ഊര്‍മിള

മുംബൈ: റഡാറുകളെ കബളിപ്പിക്കാൻ കാർമേഘങ്ങൾ സഹായിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തെ നൈസായി ട്രോളി കോൺഗ്രസ് സ്ഥാനാർഥിയും നടിയുമായ ഊർമിള മതോണ്ട്കർ. ട്വിറ്ററിൽ വളർത്തുനായക്കൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്താണ് ഊർമിളയുടെ പ്രതികരണം. മേഘങ്ങളില്ലാത്ത, തെളിഞ്ഞ ആകാശത്തിന് ദൈവത്തിന് നന്ദി. അതുകൊണ്ട് എന്റെ അരുമ റോമിയോയുടെ കാതുകൾക്ക് റഡാർ സിഗ്നലുകൾ കൃത്യമായി ലഭിക്കും- ഊർമിള ട്വിറ്ററിൽ കുറിച്ചു.വടക്കൻ മുംബൈയിൽനിന്നാണ് ഊർമിള മത്സരിക്കുന്നത്. Thank God for the clear sky and no clouds so that my pet Romeo's ears can get the clear RADAR signals 🤣 pic.twitter.com/lbgtmIo59L — Urmila Matondkar (@OfficialUrmila) May 13, 2019 വാർത്താ ചാനലായ ന്യൂസ് നേഷന് നൽകിയ അഭിമുഖത്തിനിടെ ബാലാകോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് മോദി നടത്തിയ പരാമർശം സാമൂഹികമാധ്യമങ്ങളിൽ വലിയ പരിഹാസത്തിനാണ് വഴിവെച്ചത്. ആക്രമണത്തിന് പുറപ്പെടും മുമ്പ് മഴയും കാർമേഘങ്ങളുമുണ്ടായിരുന്നതിനാൽ വ്യോമസേനയ്ക്ക് ആശങ്കയുണ്ടായിരുന്നു. എന്നാൽ റഡാറുകളുടെ കണ്ണിൽപ്പെടാതെ യുദ്ധവിമാനങ്ങൾക്ക് പറക്കാൻ കാർമേഘങ്ങൾ സഹായിക്കുമെന്ന് താൻ പറയുകയും അത് മാനിച്ച് ആക്രമണം നടത്തുകയായിരുന്നുമെന്നാണ് മോദി പറഞ്ഞത്. അഭിമുഖത്തിന്റെ ഈ ഭാഗം ബി ജെ പി ഔദ്യോഗിക ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ പരിഹാസം ഉയർന്നതിനു പിന്നാലെ ഇത് നീക്കം ചെയ്തു. ഇതിനു പിന്നാലെ ഇതേ അഭിമുഖത്തിലെ മറ്റൊരു ഭാഗവും പുറത്തെത്തി. 1987-88 കാലത്ത് ഡിജിറ്റൽ ക്യാമറ ഉപയോഗിച്ച് ഫോട്ടോ എടുത്തെന്നും അത് ഇമെയിൽ മുഖാന്തരം ഡൽഹിക്ക് അയച്ചെന്നും മോദി അവകാശപ്പെടുന്നതായി ഈ വീഡിയോയിൽ കാണാം. ഇതിനെതിരെയും വലിയ പരിഹാസമാണ് ഉയരുന്നത്. 1987ലാണ് ഡിജിറ്റൽ ക്യാമറ കണ്ടുപിടിക്കുന്നത്. നിക്കോൺ കമ്പനിയാണ് ആദ്യമായി ഡിജിറ്റൽ ക്യാമറ പുറത്തിറക്കുന്നത്. പുറത്തിറക്കിയ സമയത്ത് വലിയ വിലയുമായിരുന്നു ക്യാമറക്ക്. ദാരിദ്ര്യത്തിൽ ജീവിച്ചുവെന്ന് അവകാശപ്പെടുന്ന മോദി വിലയേറിയ ക്യാമറ എങ്ങനെ സ്വന്തമാക്കിയെന്നും വി എസ് എൻ എൽ പൊതുജനങ്ങൾക്ക് ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നത് 1995ലാണെന്നും ചൂണ്ടിക്കാണിച്ചാണ് വിമർശകർ രംഗത്തെത്തിയിരുന്നത്. content highlights:urmila matondkar trolls pm modi over radar remark


from mathrubhumi.latestnews.rssfeed http://bit.ly/2VBrOR1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages