മഴപെയ്യാൻ ഹോമം നടത്താനൊരുങ്ങി കർണാടക സർക്കാർ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, May 22, 2019

മഴപെയ്യാൻ ഹോമം നടത്താനൊരുങ്ങി കർണാടക സർക്കാർ

ബെംഗളൂരു: കർണാടകത്തിൽ കാലവർഷം ദുർബലമാകുമെന്ന് റിപ്പോർട്ടുകളുള്ളതിനാൽ ക്ഷേത്രങ്ങളിൽ പ്രത്യേകഹോമം നടത്താനൊരുങ്ങി സംസ്ഥാനസർക്കാർ. മഴപെയ്യുന്നതിനായി 34,559 ക്ഷേത്രങ്ങളിൽ 'പർജന്യഹോമം' നടത്താനാണ് ദേവസ്വം വകുപ്പ് പദ്ധതിയിടുന്നത്. 2017-ൽ തലക്കാവേരിയിൽ സമാനരീതിയിലുള്ള ഹോമം നടത്തിയിരുന്നു. സംസ്ഥാനത്ത് മഴകുറയുന്നതും ഭൂഗർഭജലനിരക്കു കുറയുന്നതും കാരണമാണ് ഹോമം നടത്താൻ പദ്ധതിയിടുന്നതെന്ന് ദേവസ്വം മന്ത്രി പി.ടി. പരമേശ്വർ നായക് പറഞ്ഞു. ഹോമം നടത്താനാവശ്യമായ നടപടികൾ സ്വീകരിക്കാൻ മന്ത്രി ദേവസ്വം കമ്മിഷണർക്ക് നിർദേശം നൽകിയിട്ടുണ്ട്. ചെലവുൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് കമ്മിഷണർ തയ്യാറാക്കുന്ന റിപ്പോർട്ട് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിക്കും ഉപമുഖ്യമന്ത്രി ജി. പരമേശ്വരയ്ക്കും കൈമാറും. ഇവർ അനുമതി നൽകിയാലുടൻ ഹോമം നടത്താനാണ് തീരുമാനം. മഴപെയ്യുന്നതുവരെ ഹോമം നടത്തും. 1999-2004 കാലഘട്ടത്തിൽ എസ്.എം. കൃഷ്ണ മുഖ്യമന്ത്രിയായിരുന്നസമയത്തും 'പർജന്യഹോമം' നടത്തിയിട്ടുണ്ടെന്നും അന്നു ഫലംചെയ്തെന്നും മന്ത്രി പറഞ്ഞു. content highlights:Karnataka government to perform pujas for rains


from mathrubhumi.latestnews.rssfeed http://bit.ly/2w8IHDx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages