വ്യോമപാത ലംഘിച്ചു; പാകിസ്താനില്‍ നിന്നുള്ള ജോര്‍ജിയന്‍ വിമാനം വ്യോമസേന തടഞ്ഞു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Saturday, May 11, 2019

വ്യോമപാത ലംഘിച്ചു; പാകിസ്താനില്‍ നിന്നുള്ള ജോര്‍ജിയന്‍ വിമാനം വ്യോമസേന തടഞ്ഞു

ന്യൂഡൽഹി: വ്യോമപാത ലംഘിച്ചതിനെ തുടർന്ന് കറാച്ചിയിൽ നിന്ന്ഡൽഹിയിലേക്ക് വന്ന ജോർജിയൻ വിമാനം വ്യോമസേന യുദ്ധ വിമാനങ്ങളുപയോഗിച്ച് തടഞ്ഞു. തുടർന്ന് ജയ്പൂരിൽഇറക്കിയ വിമാനത്തിന്റെ പൈലറ്റിനെ വ്യോമസേന കസ്റ്റഡിയിലെടുത്തു. എ.എൻ-12 വിഭാഗത്തിൽപ്പെട്ട വിമാനം വടക്കൻ ഗുജറാത്തിൽ വെച്ചാണ് വ്യോമപാത ലംഘിച്ചത്. ഇത് ശ്രദ്ധയിൽപ്പെട്ട ഉടൻ വ്യോമസേനയുടെ യുദ്ധവിമാനം വിമാനത്തെ പിന്തുടരുകയും ജയ്പൂർ വിമാനത്താവളത്തിൽഇറക്കാൻ നിർദ്ദേശം നൽകുകയുമായിരുന്നു. പൈലറ്റിനെയും ജീവനക്കാരെയും ചോദ്യം ചെയ്തു. ഇത് ഒരു ഗുരുതരമായ പിഴവല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. പക്ഷെ പുൽവാമ ഭാകരാക്രമണത്തിന് ശേഷം നടന്ന ഇന്ത്യ-പാക് വ്യോമ പോരാട്ടങ്ങൾക്ക് ശേഷമുണ്ടായ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് വ്യോമസേനയുടെ നടപടി. #WATCH: Indian Air Force fighter jets force an Antonov AN-12 heavy cargo plane coming from Pakistani Air space to land at Jaipur airport. Questioning of pilots on. pic.twitter.com/esuGbtu9Tl — ANI (@ANI) May 10, 2019 content highlights:Georgian Plane From Karachi To Land In Jaipur After It Deviates From Flight Path


from mathrubhumi.latestnews.rssfeed http://bit.ly/2HcGE6y
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages