നീനു ചോദിക്കുന്നു: ഇതാണോ എനിക്കുതരാമെന്ന് പറഞ്ഞ നീതി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, May 30, 2019

നീനു ചോദിക്കുന്നു: ഇതാണോ എനിക്കുതരാമെന്ന് പറഞ്ഞ നീതി

കോട്ടയം: എല്ലാത്തിനും ഒത്താശചെയ്തുെകാടുത്ത പോലീസ് ഉദ്യോഗസ്ഥനെ കെവിൻചേട്ടൻ മരിച്ചിട്ട് ഒരുവർഷം തികയുന്ന ദിവസംതന്നെ തിരിച്ചെടുത്തപ്പോൾ ഞാനാകെ തകർന്നുപോയി. ''എനിക്ക് പാർട്ടിയോ രാഷ്ട്രീയമോ ഒന്നുമില്ല. കെവിൻ ചേട്ടന്റെ മരണത്തിന് കാരണക്കാരായവരിൽ ഒരാൾ വീണ്ടും കാക്കിയണിയുമ്പോൾ സഹിക്കാൻ കഴിയുന്നില്ല. ചേട്ടനു ജീവൻ നഷ്ടമായപ്പോൾ അയാൾക്ക് ജോലിപോലും നഷ്ടമാകുന്നില്ല. ഇതാണോ എനിക്കുതരാമെന്ന് സർക്കാർ പറഞ്ഞ നീതി'' -കെവിൻ വധക്കേസ് അന്വേഷണത്തിൽ വീഴ്ചവരുത്തിയതിനെത്തുടർന്ന് പിരിച്ചുവിട്ട ഗാന്ധിനഗർ മുൻ എസ്.ഐ. എം.എസ്. ഷിബുവിനെ തിരിച്ചെടുത്തതിനോട് പ്രതികരിക്കുകയായിരുന്നു കെവിന്റെ ഭാര്യ നീനു. ''കെവിൻ ചേട്ടന്റെ മരണത്തിന് പ്രധാന കാരണക്കാരിൽ ഒരാൾ ആ പോലീസുകാരനാണ്. എന്നെ ബലമായി വീട്ടുകാർക്ക് പിടിച്ചുകൊണ്ടുപോകാൻ സമ്മതം കൊടുത്തതും അയാളാണ്. ഞങ്ങൾ പ്രായപൂർത്തിയായവരാണ്. എന്നിട്ടും അയാൾ എെന്റ വീട്ടുകാർക്ക് കൂട്ടുനിന്നു. പിന്നീട് മജിസ്ട്രേറ്റിനുമുന്നിലും കോടതിയിലും അയാൾക്ക് എതിരായി മൊഴികൊടുത്തപ്പോൾ പറഞ്ഞത് മുഴുവൻ ഇൗ ക്രൂരതയെക്കുറിച്ചാണ്. എന്റെ മൊഴിയിൽ വിശ്വസിച്ച് അയാളെ പുറത്താക്കിയപ്പോൾ സന്തോഷിച്ചയാളാണ് ഞാൻ. ഇപ്പോൾ തരംതാഴ്ത്തിയാണെന്ന ന്യായംപറഞ്ഞ് തിരിച്ചെടുക്കുന്നു. എങ്കിൽ എന്തിനാ അന്ന് പുറത്താക്കിയതെന്നാണ് എനിക്ക് മനസ്സിലാകാത്തത്. എത്ര ദിവസം നീണ്ട മൊഴിയെടുപ്പായിരുന്നെന്നോ. അതൊക്കെ വെറുതെയായില്ലേ.'' -നീനു ചോദിക്കുന്നു. ഇൗ സർക്കാർ ഞങ്ങൾക്കൊപ്പമല്ല. പ്രതികൾക്കൊപ്പമാണ്. കെവിൻ ചേട്ടനെയും ബന്ധു അനീഷിനെയും തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ചേട്ടന്റെ അച്ഛനും ഞാനും സ്റ്റേഷനിലെത്തി രേഖാമൂലം പരാതിനൽകിയതാണ്. എന്നിട്ടും, എസ്.ഐ. അക്കാര്യം പരിഗണിച്ചില്ല. അക്രമിസംഘം വിട്ടയച്ച അനീഷിൻറെ മൊഴി എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയെങ്കിലും അന്വേഷണം വൈകിപ്പിക്കുകയായിരുന്നു. അതിനുതലേന്ന് ചേട്ടനൊപ്പം സ്റ്റേഷനിലെത്തിയപ്പോഴും വളരെ മോശമായാണ് എസ്.ഐ. പെരുമാറിയത്. ഇക്കാര്യമൊക്കെ ഞാൻ മൊഴിയിൽ പറഞ്ഞിരുന്നതാണ്. എസ്.ഐ.യെ തിരിച്ചെടുത്തകാര്യം ചൊവ്വാഴ്ച പാതിരാത്രിയിൽ കെവിൻ ചേട്ടന്റെ അച്ഛൻ പറഞ്ഞതുകേട്ടപ്പോൾ ഉള്ളുപിടഞ്ഞു. മനോവിഷമം കാരണം അച്ഛനും അമ്മയും സഹോദരിയുംകൂടി ആത്മഹത്യചെയ്യുമെന്നാണ് ആദ്യം അച്ഛൻ പറഞ്ഞത്. അപ്പോൾ സങ്കടം ഉള്ളിലൊതുക്കി അവരെ ആശ്വസിപ്പിച്ചത് ഞാനാണ്. ഡി.ജി.പി.പോലും അറിയാതെ എസ്.ഐ.യെ തിരിച്ചെടുത്തതെന്നാണ് പറയുന്നത്. അങ്ങനെയൊക്കെ പറ്റുമോ? -നീനു ചോദിക്കുന്നു. Content Highlights: Kevin Murder case, Neenu


from mathrubhumi.latestnews.rssfeed http://bit.ly/2HKrruQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages